32.2 C
Kottayam
Saturday, November 23, 2024

ഐഎന്‍ടിയുസി (INTUC) കോൺഗ്രസിന്‍റെ പോഷക സംഘടനയല്ല, നിലപാട് ആവർത്തിച്ച് വി ഡി സതീശൻ

Must read

തിരുവനന്തപുരം: ഐഎന്‍ടിയുസി (INTUC) കോൺഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ( V D Satheesan). കെപിസിസി അധ്യക്ഷനുമായി ആലോചിച്ചാണ് നിലപാട് പറഞ്ഞതെന്നും ഒറ്റയ്ക്കെടുത്ത അഭിപ്രായമല്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു. ചങ്ങനാശ്ശേരി പ്രകടനത്തിന് പിന്നിൽ കുത്തിത്തിരുപ്പ് സംഘമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രശ്നം ഉണ്ടാക്കാൻ കാത്തിരിക്കുന്നവരാണ് പ്രതിഷേധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോഷക സംഘടന എന്ന സ്റ്റാറ്റസ് അല്ല ഐഎൻടിയുസിക്കുള്ളത്. കോൺഗ്രസിന്റെ അഭിവാജ്യ ഘടകമാണ് ഐഎൻടിയുസി എന്നതിൽ തർക്കമില്ല. അഭിവാജ്യ ഘടകവും പോഷക സംഘടനയും തമ്മിൽ വ്യത്യാസമുണ്ട്. ഐഎൻടിയുസിയേ തള്ളി പറഞ്ഞതല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. ഐഎൻടിയുസിയുടെ പരസ്യ പ്രകടനത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. താനല്ല ആ വിഷയത്തിൽ പാർട്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാപ്പനുമായി ഉണ്ടായത് കമ്മ്യൂണിക്കേഷൻ ഗ്യാപ്പാണെന്നും സതീശൻ പറഞ്ഞു. മാണി സി കാപ്പനുമായി ഫോണിൽ സംസാരിച്ചു. അടുത്ത ദിവസം തിരുവനന്തപുരത്ത് വച്ച് നേരിൽകണ്ട് സംസാരിക്കും. യുഡിഎഫ് ഒറ്റ ടീമായി പ്രവർത്തിക്കുകയാണ്. അക്രമ സമരത്തെ ഇനിയും അപലപിക്കും. കെ റെയിൽ വിരുദ്ധ പരിപാടിയിൽ നിന്ന് ഡിസിസി പ്രസിഡന്റ് വിട്ട് നിന്നതിന്റെ കാര്യമറിയില്ല. അതൊക്കെ പാർട്ടി സംവിധാനം പരിശോധിക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

മഹാരാഷ്ട്രയിൽ വമ്പൻ വിജയത്തിലേക്ക് ബിജെപി, ലീഡ് നില 200 ലേക്ക് ; ജാർഖണ്ഡിലും മുന്നേറ്റം

മുംബൈ: സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻ ഡി എയുടെ കുതിപ്പ്. ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ച് എന്ന് തോന്നിച്ചെങ്കിലും വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ രണ്ട് സംസ്ഥാനങ്ങളിലും ബി ജെ...

ബിജെപി നഗരസഭാ കോട്ട തകർത്ത് രാഹുലിന്റെ കുതിപ്പ്, ലീഡ് തിരിച്ച് പിടിച്ചു, യുഡിഎഫ് ക്യാമ്പിൽ ആഘോഷം

പാലക്കാട്:  പാലക്കാട് മണ്ധലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തി. പോസ്റ്റൽ വോട്ടുകളിലും ആദ്യമെണ്ണിയ നഗരസഭ മേഖലയിൽ മുന്നിലായിരുന്ന ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പിന്നിലായി. പാലക്കാട്ട് യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങി.  പാലക്കാട്...

പാലക്കാട് ബിജെപിക്ക് തിരിച്ചടി? ആദ്യ റൗണ്ടിൽ കഴിഞ്ഞ തവണത്തേക്കാൾ കുറവ്, രാഹുലിനെ തുണക്കുമോ?

പാലക്കാട്: പാലക്കാട് ഉപതെര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ആദ്യ മണിക്കൂറുകളിൽ ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ മുന്നിലാണ്. ആദ്യ രണ്ട് റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ന​ഗരസഭയിൽ കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചതിനേക്കാൾ 700ഓളം വോട്ടുകളുടെ കുറവാണ് കൃഷ്ണകുമാറിന് ലഭിച്ചത്....

Byelection result Live: പാലക്കാട് ആദ്യ ലീഡ് ബിജെപിക്ക്; സി കൃഷ്ണകുമാർ മുന്നിൽ, ചേലക്കരയിൽ യുആർ പ്രദീപും മുന്നിൽ

പാലക്കാട്: പാലക്കാട് ഉപതെര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിൽ. പോസ്റ്റൽ വോട്ടുകളിൽ 36 വോട്ടുകൾക്കാണ് കൃഷ്ണകുമാർ മുന്നിലുള്ളത്. പാലക്കാട് ബിജെപി ജില്ലാ ഓഫീസിലാണ് കൃഷ്ണകുമാർ...

ആദ്യ അഞ്ച് ബൂത്ത് വരെ പിടിച്ചുനിൽക്കും, പിന്നെ നിലനിർത്തും, പാലക്കാട് ജയിക്കുമെന്ന് ഉറപ്പിച്ച് സരിൻ

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് മണ്ഡലത്തിൽ ജയം ഉറപ്പെന്ന് ആവർത്തിച്ച് ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിൻ. കണക്കുകൾ ഭദ്രമെന്നും ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യ രണ്ട് റൗണ്ട് എണ്ണക്കഴിയുമ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തുവരാനുള്ള സാഹചര്യമുണ്ടാകും. നഗരസഭയിലാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.