30 C
Kottayam
Monday, November 25, 2024

‘മണ്ണൊക്കെ ലൂസാണ്, ഇവിടങ്ങളില്‍ വാഴ നട്ടാല്‍ പോലും പച്ച പിടിക്കില്ല’; സതീശനെ പരിഹസിച്ച് അന്‍വര്‍, ‘ഭേദം ചെന്നിത്തല’

Must read

തിരുകേരളത്തിലെ തൊണ്ണൂറ് ശതമാനം മണ്ണും ലൂസ് ആണെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരാമര്‍ശത്തെ പരിഹസിച്ച് പിവി അന്‍വര്‍ എംഎല്‍എ. സതീശനെക്കാള്‍ ഭേദം മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നെന്നും അന്‍വര്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ട മണ്ഡലങ്ങളുടെ പേര് സഹിതമാണ് അന്‍വറിന്റെ പരിഹാസം.

അന്‍വര്‍ പറഞ്ഞത്: ”ചില ഇടങ്ങളില്‍ മണ്ണൊക്കെ തീരെ ലൂസാണ്. അവിടങ്ങളില്‍ വാഴ നട്ടാല്‍ പോലും പച്ച പിടിക്കില്ല. ‘തൃത്താല, വടക്കാഞ്ചേരി, അഴീക്കോട്, അരുവിക്കര.”

ഇന്ന് നിയമസഭയിലാണ് തൊണ്ണൂറ് ശതമാനം മണ്ണും ലൂസ് ആണെന്ന പരാമര്‍ശം വി.ഡി സതീശന്‍ നടത്തിയത്.

”കേരളത്തിലെ 90 ശതമാനം മണ്ണും ലൂസാണ്. ആ സൈറ്റ് സ്റ്റഡി നടത്താതെ എത്ര അടി താഴ്ചയില്‍ അതിന്റെ അടിത്തറ വേണം എത്ര അടി ഉയരത്തില്‍ നിക്കണം, അല്ലെങ്കില്‍ ഇത് മറിഞ്ഞു വീഴും. ട്രെയിന്‍ പോകുമ്പോള്‍ മറിഞ്ഞു വീഴും. അതിനെ പാറയും സിമന്റും മണ്ണും ഉപയോഗിച്ച് ഉറപ്പിച്ചു നിര്‍ത്തണം.”- സതീശന്‍ പറഞ്ഞു.

സതീശന്റെ പരാമര്‍ശത്തെ ട്രോളി സോഷ്യല്‍മീഡിയയും രംഗത്തെത്തി.

പ്രതികരണങ്ങളില്‍ ചിലത്: ”ബഹുമാനപ്പെട്ട ഒരു കസേരയിലാണ് താങ്കള്‍ ഇരിക്കുന്നത്. അവിടെയിരിക്കുന്നത് പോഴന്മാരല്ല എന്നതും മനസ്സിലാക്കുക. ഉദ്ദേശശുദ്ധിയോടെയാണ് താങ്കള്‍ സംസാരിക്കുന്നതെങ്കിലും പ്രതിപക്ഷനേതാവിന്റെ സ്ഥാനത്തിന് ചേര്‍ന്ന രീതിയില്‍ സഗൗരവത്തോടെ കാമ്പോടെ സംസാരിക്കുക. ഇത് ബാലവാടി സ്‌കൂള്‍ അല്ലെന്ന ബോധ്യത്തോടെ.” ”ഭയങ്കര വിവരമുള്ള ആളാ നമ്മുടെ പ്രതിപക്ഷ നേതാവ്. അല്ല പ്രതിപക്ഷ നേതാവേ ഈ മരുഭൂമിയിലൂടെ പോകുന്ന ട്രെയിന്‍ താഴ്ന്ന് പോയത് എവിടെ കേട്ടില്ലല്ലൊ. എന്തിനാ നേതാവേ സ്വയം പരിഹാസ്യനാക്കുന്നത്.” ”കേരളത്തില്‍ 90% ലൂസായ മണ്ണായത് കൊണ്ട് സ്പീഡില്‍ പോകുമ്പോ ട്രെയിന്‍ മറിഞ്ഞു വീഴും..അത് കൊണ്ട് കെറെയില്‍ വേണ്ടെന്ന് വി.ഡി കൊസ്‌തേപ്പ്.” ”ഇത്രയും നാള്‍ ട്രെയിന്‍ പോയത് ശൂന്യാകാശത്തില്‍ കൂടിയാണോ. ഈ വിദ്വാന് ചെറിയ ലുസുണ്ടൊയെന്ന സംശയമുണ്ട്.” ”ട്രെയിന്‍ മറിഞ്ഞ് വീഴുമെന്ന സത്യം ഉറക്കെ വിളിച്ച് പറഞ്ഞ പ്രതിപക്ഷ നേതാവിന് അഭിനന്ദനങ്ങള്‍. ഇത്രയും ബുദ്ധി നിങ്ങള്‍ക്കുണ്ടോ കമ്മികളെ. ഞങ്ങടെ പ്രതിപക്ഷ നേതാവിന്റെ ശരീരം മുഴുവന്‍ തലച്ചോറാണ്.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിലേക്ക് വീണു; സംഭവം അരൂർ ചന്തിരൂരിൽ

അരൂർ: ചന്തിരൂരിൽ നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് റോഡരികിലെ കാനയിൽ വീണു. അപകടത്തിൽ ആളപായമില്ല. ചന്തിരൂർ സെൻ്റ് മേരീസ് പള്ളിക്ക് മുൻവശംവൈകിട്ട് അഞ്ചരയോടെയാണ് അപകടം. കലൂരിൽ നിന്നും എരമല്ലൂരിലേക്ക് വരികയായിരുന്ന പോപ്പിൻസ്...

ഡൈനിങ് ടേബിളിന്‍റെ അടിയിൽ ഒളിച്ചിരുന്ന് പത്തിവിരിച്ചു;വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വീട്ടിൽ നിന്നും പിടികൂടിയത് രാജവെമ്പാലയെ

പത്തനംതിട്ട: കോന്നിയിൽ വീടിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വീട്ടിലെ ഡൈനിങ് ടേബിളിന്‍റെ അടിയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കോന്നി പെരിഞ്ഞൊട്ടക്കലിൽ തോമസ് എബ്രഹാമിന്‍റെ വീട്ടിൽ നിന്നാണ് വിഷപ്പാമ്പിനെ പിടികൂടിയത്.സാധാരണ പാമ്പാണെന്നാണ് ആദ്യം വീട്ടുകാർ...

യുവാവ് കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; എറിഞ്ഞുകൊന്നതെന്ന് കണ്ടെത്തൽ, പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മാർട്ടിൻ അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തിൽ എറിഞ്ഞാണ് കൊന്നതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. മുങ്ങിമരണമെന്ന് കരുതിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ...

കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം;ആറുപേര്‍ കസ്റ്റഡിയില്‍

തിരുവല്ല: കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോണ്‍ട്രാക്ടര്‍, കയര്‍ കെട്ടിയവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനില്‍ കൃഷ്ണ പറഞ്ഞു. തിരുവല്ല...

മൂന്ന് ഗോൾ അടിച്ച് ചെന്നൈയെ തകർത്തു:വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ജയത്തോടെ കഴിഞ്ഞ മൂന്ന് കളിയിലും...

Popular this week