23.7 C
Kottayam
Monday, November 25, 2024

മകൻ്റെ സ്കൂളിൽ പഠിയ്ക്കുന്ന ആൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു, വീട്ടമ്മ ബലാത്സംഗക്കേസിൽ അറസ്റ്റിൽ

Must read

ടെന്നസിയിലെ മക്മിന്‍ സെന്‍ട്രല്‍ ഹൈസ്‌കൂളിലെ ആണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തു എന്ന കേസിലാണ് എന്‍ഗിള്‍ വുഡ് സ്വേദശിയായ മെലിസ ബ്ലെയര്‍ കുടുങ്ങിയത്. 38-കാരിയായ മെലിസയുടെ മകന്‍ ഇവിടത്തെ വിദ്യാര്‍ത്ഥിയാണ്. രക്ഷിതാവ് എന്ന നിലയില്‍, സ്‌കൂള്‍ ബൂസ്റ്റര്‍ ക്ലബുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മെലിസ പല വാഗ്ദാനങ്ങള്‍ നല്‍കി ്രപയപൂര്‍ത്തിയാവാത്ത കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോയി അനവധി തവണ ലൈംഗികമായി ദുരുപയോഗിച്ചു എന്നാണ് കേസ്.

കുട്ടികളും അവരുടെ രക്ഷിതാക്കളും നല്‍കിയ പരാതിയിലാണ് പൊലീസ് ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍, ഇവരും കുട്ടികളും തമ്മില്‍ നടത്തിയ നിരവധി ചാറ്റുകള്‍ പൊലീസ് കണ്ടെത്തി. പല തരം സമ്മാനങ്ങള്‍ നല്‍കി ഒമ്പത് കുട്ടികളെ താന്‍ ലൈംഗികമായി പയോഗിച്ചതായി മെലിസ സമ്മതിച്ചതായി കോടതി രേഖകള്‍ പരിശോധിച്ച് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

മെലിസയുടെ കുട്ടി ഇതേ സ്‌കൂളില്‍ പഠിക്കുകയാണെന്ന കാര്യം, മക്മിന്‍ കൗണ്ടി ഷെറിഫ് ജോ ഗയ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2020-2021 വര്‍ഷമാണ് ആരോപണ വിധേയമായ സംഭവങ്ങള്‍ നടക്കുന്നത്. ബൂസ്റ്റര്‍ ക്ലബില്‍ അംഗമായിരുന്ന മെലിസ അവിടെനിന്നും പരിചയപ്പെട്ട കുട്ടികളുമായി സോഷ്യല്‍ മീഡിയയിലൂടെയാണ് ബന്ധം പുലര്‍ത്തിപ്പോന്നത്. കുട്ടികള്‍ പരസ്പരം അറിയാതെയാണ് ഇവര്‍ ഉപയോഗിച്ചു പോന്നത്. ഇ സിഗരറ്റ് അടക്കമുള്ള സമ്മാനങ്ങള്‍ ഇവരില്‍നിന്നും വാങ്ങിയതായി കുട്ടികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സമ്മാനങ്ങള്‍ നല്‍കിയാണ് കുട്ടികളെ ഇവര്‍ കിടപ്പറയില്‍ എത്തിച്ചത്. ഇവരുടെ മകന്‍ ഈ സംഭവങ്ങളെക്കുറിച്ച് അജ്ഞനായിരുന്നുവെന്നും ഷെറിഫ് പറഞ്ഞു.

ഒരു കുട്ടിയുടെ രക്ഷിതാവാണ് ഈ സ്ത്രീയെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് ഇവരെ നിരീക്ഷണത്തിലാക്കി. മെലിസ കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോവുന്നതായി ഉറപ്പാക്കിയതിനു പിന്നാലെ അവരെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ഇ സിഗരറ്റ് അടക്കമുള്ള ഉപഹാരങ്ങള്‍ കൈപ്പറ്റിയാണ് മെലിസ തങ്ങളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതെന്ന് കുട്ടികളും മൊഴി നല്‍കി. തുടര്‍ന്നാണ് കോടതി ഇവരെ ജയിലിലേക്ക് മാറ്റിയത്. ഇതിനു പിന്നാലെ, സ്‌കൂള്‍ ബൂസ്റ്റര്‍ ക്ലബില്‍നിന്നും ഇവരെ പുറത്താക്കി. ഇവരുമായുള്ളേ എല്ലാ ബന്ധവും അവസാനിപ്പിച്ചതായി സ്‌കൂള്‍ അധികൃതരും അറിയിച്ചു.


പ്രായപൂര്‍ത്തിയാവാത്ത ഒമ്പത് കുട്ടികളെ ലൈംഗികമായി ദുരുപയോഗിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ബലാല്‍സംഗം അടക്കം നിരവധി കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തി. ഒമ്പത് കുട്ടികളാണ് നിലവില്‍ പരാതിക്കാരെങ്കിലും ഇതിനുമുമ്പ് ഇവിടെ പഠിച്ച ചില കുട്ടികളുടെ രക്ഷിതാക്കളും പരാതിയുമായി രംഗത്തുവന്നതായി പറയുന്നു. കൂടുതല്‍ പരാതിക്കാര്‍ ഉണ്ടാവുമെന്നാണ് നിലവിലെ വിവരമെന്നാണ് ഷെറിഫ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ജാര്‍ഖണ്ഡിൽ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ 28ന്‌

റാഞ്ചി: ജാർഖണ്ഡിൽ മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ വ്യാഴാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. റാഞ്ചിയിൽ രാജ്ഭവനിലെത്തി ഹേമന്ത് സോറൻ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് കത്ത് നൽകി. നാല് മന്ത്രിസ്ഥാനങ്ങളാണ് 16 സീറ്റുള്ള കോൺഗ്രസ്...

ഇസ്രായേലിന് നേരെ ലെബനൻ റോക്കറ്റാക്രമണം, നിരവധിപ്പേർക്ക് പരിക്ക്, നാവിക താവളത്തിലും ആക്രമണം

ടെൽ അവീവ്: ഇസ്രായേലിന് നേരെ കനത്ത വ്യോമാക്രമണവുമായി ഹിസ്ബുല്ല. ടെൽ അവീവിലേക്കടക്കം മിസൈലുകൾ തൊടുത്തു. ഇസ്രായേൽ ആക്രമണത്തിൽ ഒരു സൈനികനെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം കടുപ്പിച്ചത്. ഇസ്രായേലിന് 160ഓളം പ്രൊജക്ടൈലുകൾ തൊടുത്തതായി ഹിസ്ബുള്ള...

പാലക്കാട്ടെ പിന്തുണ സ്ഥിരീകരിച്ച് ജമാഅത്തെ ഇസ്ലാമി; യുഡിഎഫിനൊപ്പം നിന്നതിന് സിപിഎമ്മിന് അസ്വസ്ഥത എന്തിന്?

കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സഹായിച്ചുവെന്ന സിപിഎമ്മിൻ്റെ ആരോപണങ്ങളോട് മറുപടിയുമായി കേരള അമീർ പി മുജീബ് റഹ്മാൻ. പാലക്കാട്‌ തെരഞ്ഞെടുപ്പ് വോട്ടർമാരെ അഭിനന്ദിക്കുന്നുവെന്ന് പി മുജീബ് റഹ്മാൻ പറഞ്ഞു. പാണക്കാട് എത്തിയപ്പോൾ പിന്നിൽ ജമാഅത്തെ...

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്

കൊച്ചി: നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്. അമിത വേഗത്തിൽ മദ്യപിച്ചു വാഹനം ഓടിച്ചതിനാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. ആലുവയിൽ നിന്നും അമിത വേഗത്തിലെത്തിയ കാർ കളമശ്ശേരിയിൽ വച്ച്...

പാലക്കാട്ട് എൽ.ഡി.എഫിന് വോട്ട് കൂടി, ബി.ജെ.പിയുമായുള്ള വോട്ടുവ്യത്യാസം കുറയ്ക്കാൻ കഴിഞ്ഞു: മുഖ്യമന്ത്രി

കോഴിക്കോട്: ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ട് എല്‍.ഡി.എഫിന്റെ വോട്ട് വിഹിതം വര്‍ധിപ്പിക്കാനും ബി.ജെ.പിയുമായുള്ള വോട്ട് വ്യത്യാസം കുറയ്ക്കാനും കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫിന് കൂടുതല്‍ കരുത്തുപകരുന്ന തിരഞ്ഞെടുപ്പ് ഫലമാണിതെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു. കഴിഞ്ഞ നിയമസഭാ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.