24.2 C
Kottayam
Saturday, June 6, 2026

ഹൃദയങ്ങൾ കീഴടക്കി ഹൃദയം; ഹിമാലയം കീഴടക്കാൻ നായകൻ; വൈറലായി പ്രണവ് മോഹൻലാൽ ചിത്രങ്ങൾ..!

Must read

കൊച്ചി:യുവ താരം പ്രണവ് മോഹൻലാൽ നായകനായ ഹൃദയം എന്ന ചിത്രം ഈ വർഷത്തെ മലയാളത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ആണ്. അന്പത്തിയഞ്ചു കോടി രൂപ ആഗോള ഗ്രോസും കടന്നു കുതിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസൻ ആണ്. പ്രണവ് മോഹൻലാൽ നടത്തിയ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരും അഭിനയിച്ച ഈ ചിത്രം കഴിഞ്ഞ ആഴ്ച ഒടിടി സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ റിലീസ് ആയാണ് ഈ ചിത്രം ഒറ്റിറ്റിയിൽ എത്തിയത്. ആഗോള തലത്തിൽ വരെ വലിയ ഹിറ്റായ ഈ ചിത്രവും ഇതിലെ മറ്റു താരങ്ങളും സോഷ്യൽ മീഡിയയിലും ദൃശ്യ പത്ര മാധ്യങ്ങളിലും അഭിമുഖങ്ങളും മറ്റു പരിപാടികളുമായി നിറഞ്ഞു നിൽക്കുമ്പോൾ ചിത്രത്തിലെ നായകനായ പ്രണവ് മോഹൻലാലിനെ മാത്രം സിനിമ വന്നതിനു ശേഷം ആരും നേരിൽ കണ്ടിട്ടില്ല.

അദ്ദേഹം പതിവ് പോലെ ബഹളങ്ങളിൽ നിന്നും മറ്റെല്ലാ വെള്ളി വെളിച്ചത്തിൽ നിന്നും ഒഴിഞ്ഞു മാറി, തന്റെ പാഷനായ യാത്രയിലാണ്. ഒരിക്കൽ കൂടി ഹിമാലയത്തിന്റെ രഹസ്യങ്ങൾ അറിയാനും ആസ്വദിക്കാനുമുള്ള യാത്രയിലാണ് പ്രണവ് മോഹൻലാൽ. ഇത്തവണ യാതക്കിടയിൽ താൻ പകർത്തിയ ചിത്രങ്ങൾ അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാം പേജ് വഴി പങ്കു വെക്കുന്നുണ്ട്. ആ ചിത്രങ്ങൾക്ക് വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രവും അദ്ദേഹം ഹിമാചൽ പ്രദേശിൽ നിന്നും പങ്കു വെച്ചിട്ടുണ്ട്. പ്രണവ് നായകനാവുന്ന അടുത്ത ചിത്രം ഏതെന്നു അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമ പ്രേമികളും. ആ ചിത്രം ഏതെന്നു ഉടനെ പ്രഖ്യാപിക്കും എന്നുള്ള പ്രതീക്ഷയിലാണ് അവർ.

പ്രണവിനൊപ്പം ചിത്രത്തിലെ കല്യാണിയുടെ കഥാപാത്രത്തിനും യുവ ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കല്യാണിയും പ്രണവും ഒരുമിച്ച് എത്തുന്ന ചിത്രം എന്ന് പറയുമ്പോൾ തന്നെ അത് ആരാധകർക്ക് ഒരു പ്രിയപ്പെട്ട ചിത്രമാണ്. ചിത്രത്തെപ്പറ്റി പറഞ്ഞാൽ ഒരുപാട് കാര്യങ്ങളുണ്ട് കല്യാണിക്ക് പറയാൻ. തീയേറ്ററുകൾക്ക് പുറമേ ഡിസ്‌നി ഹോട്ട് സ്റ്റാറിലും ചിത്രം എത്തിയിരുന്നു. പ്രണവിനെ പറ്റി കല്യാണി പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിയിരുന്നു.

- Advertisement -

ലൈവിൽ പങ്കുചേർന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ റേഞ്ചില്ലാത്ത സ്ഥലത്ത് ആയതുകൊണ്ട് പങ്കെടുക്കാൻ സാധിക്കില്ല എന്നാണ് പ്രണവ് പറഞ്ഞത് എന്ന് വിനീത് പറഞ്ഞിരുന്നു. പ്രേക്ഷകർക്ക് കൂടുതൽ ആളുകളും പ്രണവിനെ തിരക്കിയപ്പോൾ കല്യാണി പ്രിയദർശൻ നൽകിയ മറുപടിയും വൈറലാകുന്നു. പ്രണവ് എന്താണ് ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്ന് കല്യാണിയോട് വിനീത് ചോദിച്ചപ്പോൾ രസകരമായി മറുപടിയാണ് കല്യാണി പറഞ്ഞത്.. എന്നെ അഭിമുഖത്തിന് വിളിക്കുന്നവർ എല്ലാം ചോദിക്കുന്നത് പ്രണവിനെക്കുറിച്ച് ആണ്. അവർക്ക് അറിയേണ്ടത് അവനെ കുറിച്ചാണ്. എന്റെ അഭിമുഖങ്ങളിൽ എല്ലാം പ്രണവിനെ കുറിച്ച് പറയാൻ വേണ്ടി മാത്രം ഉള്ളതുപോലെ എനിക്ക് തോന്നാറുണ്ട്.

- Advertisement -

എൻറെ ആദ്യ സിനിമ പ്രഖ്യാപിച്ച സമയത്ത് ഞാൻ നൽകിയ അഭിമുഖത്തിൽ പോലും അവർ ചോദിച്ചത് ഏറെയും പ്രണവിനെ കുറിച്ചു മാത്രം. എല്ലാ വർഷവും ഞാനും പ്രണവും വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിൽ ഞങ്ങളുടെ ഫോട്ടോകൾ വെച്ച് വാർത്തകളും. അവൻ അഭിമുഖങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി നടക്കുകയാണ്. അവൻ ഭയങ്കര നിഷ്കളങ്കൻ ആണ് വിനയം ഉള്ളവൻ ആണ് എന്നൊക്കെ ആളുകൾ വിചാരിക്കുന്നത്. അവൻ അത്ര നല്ല കുട്ടിയൊന്നുമല്ല അവനെക്കുറിച്ച് ആളുകൾക്കുള്ള ആ ചിന്ത മാറണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. അവനെ പോലെ മോശമായ ഒരു കോ സ്റ്റാർ വേറെ ഉണ്ടാവില്ല. സെറ്റിൽ വരുമ്പോൾ ഒരു ഡയലോഗ് പോലും ഉണ്ടാവില്ല. കൂടാതെ ലേറ്റും ആയിരിക്കും. അവൻറെ കൂടെ വർക്ക് ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് കല്യാണി പറയുന്നു.

പ്രണവിനെക്കുറിച്ച് ആളുകൾ പറയുന്ന ഡയലോഗുകൾ മാറ്റി പറയിപ്പിക്കാൻ എല്ലാവരും ഒപ്പം നിൽക്കണം എന്ന് കല്യാണി പറയുമ്പോൾ താൻ ഉറപ്പായും കൂടെയുണ്ടാകുമെന്ന് ദർശന കല്യാണി ഉറപ്പുനൽകുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week