26 C
Kottayam
Thursday, October 3, 2024

ബന്ധം തകര്‍ന്നിട്ടും പങ്കാളിക്കു വിവാഹ മോചനം അനുവദിക്കാത്തതു ക്രൂരത: ഹൈക്കോടതി

Must read

കൊച്ചി: വിവാഹ ബന്ധം മുന്നോട്ടുകൊണ്ടുപോവാനാവാത്ത വിധം പരാജയമായിട്ടും പങ്കാളിക്കു വിവാഹ മോചനം നിഷേധിക്കുന്നതു ക്രൂരതയാണെന്ന് ഹൈക്കോടതി. പരിഹരിക്കാനാവാത്ത വിധം തകര്‍ന്ന ബന്ധത്തില്‍ തുടരാന്‍ ആരെയും നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഭര്‍ത്താവിന്റെ ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിച്ച കുടുംബ കോടതി വിധിക്കെതിരെ പത്തനംതിട്ട സ്വദേശിനിയായ 32കാരി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

വിവാഹ ബന്ധം മുന്നോട്ടുകൊണ്ടുപോവാനാവില്ലെന്നു ചൂണ്ടിക്കാട്ടി ഭര്‍ത്താവ് വിവാഹ മോചനത്തിനായി കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. നിരന്തരം കലഹിക്കുന്ന ഭാര്യയുമായി ചേര്‍ന്നുപോവാനാവില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.താന്‍ ഭര്‍ത്താവിനോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് യുവതി കോടതിയെ അറിയിച്ചത്.

അതേസമയം ഗര്‍ഭിണിയായിരുന്ന സമയത്തു പോലും ഭര്‍ത്താവ് തനിക്ക് ഒരു വിധത്തിലുള്ള വൈകാരിക പിന്തുണയും തന്നിട്ടില്ലെന്ന് യുവതി കുറ്റപ്പെടുത്തി.2017 മുതല്‍ ദമ്പതികള്‍ പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇതു ചൂണ്ടിക്കാട്ടി കുടുംബ കോടതി വിവാഹ മോചനം അനുവദിച്ചു. ഇതിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അൻവറിന്റെ ഇരിപ്പിടം പ്രതിപക്ഷനിരയിൽ, നിയമസഭ പ്രക്ഷുബ്ധമാകും;

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമാക്കല്‍, എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച, അന്‍വര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍, മലപ്പുറം വിരുദ്ധ പരാമര്‍ശം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, പിആര്‍ ഏജന്‍സി വിവാദം തുടങ്ങി, വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തെ...

ബസിൽ നിന്നിറങ്ങാൻ നേരം കൃത്രിമ തിരക്ക്, കഴുത്തിൽ എന്തോ വലിക്കുന്നതുപോലെ തോന്നി; മാല പൊട്ടിച്ച സ്ത്രീകൾ പിടിയിൽ

തിരുവനന്തപുരം: ബസിൽ യാത്രക്കാരിയുടെ മാല പിടിച്ചുപറിച്ച സ്ത്രീകളെ തടഞ്ഞുവെച്ചു പോലീസിന് കൈമാറി.തമിഴ്നാട്  പൊള്ളാച്ചിയിലെ കൊല്ലയ്ക്കാപാളയം കുറവൂർ കോളനിയിൽ  താമസക്കാരായ ഹരണി (40), അംബിക (41), അമൃത (40) എന്നിവറെയാണ് തിരുവനന്തപുരം മാറനല്ലൂർ പൊലിസ്...

ബത്തയടക്കം അർജുന് 75000 കൊടുത്തിട്ടുണ്ട്, ഒപ്പിട്ട കണക്ക് കയ്യിലുണ്ട്;ശമ്പളമെന്ന് പറഞ്ഞത് ഇന്‍ഷുറന്‍സ് തുക കൂടുതല്‍ കിട്ടാന്‍: മനാഫ്

കോഴിക്കോട്‌:അര്‍ജുന് ബത്ത അടക്കം 75000 രൂപ താന്‍ നല്‍കിയിട്ടുണ്ടെന്ന് ലോറി ഉടമ മനാഫ്. അര്‍ജുന്‍ ഒപ്പിട്ട കണക്ക് പുസ്തകം കയ്യിലുണ്ടെന്നും എല്ലാ മാസവും ഒരേ തുകയല്ല നല്‍കാറുള്ളതെന്നും മനാഫ് പറഞ്ഞു. അര്‍ജുനെ കിട്ടി, ഇനി...

യാത്രക്കാര്‍ക്ക് ആശ്വാസം!കൊല്ലം – എറണാകുളം എക്സ്പ്രസ്സ്‌ സ്പെഷ്യലിന്റെ സമയക്രമം റെയിൽവേ പ്രഖ്യാപിച്ചു

കൊച്ചി: പാലരുവിയ്ക്കും വേണാടിനും ഇടയിൽ യാത്രക്കാർക്ക് ഏറ്റവും അനുയോജ്യമായ രീതിയിലാണ് പുതിയ മെമുവിന്റെ സമയക്രമം റെയിൽവേ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കൊല്ലത്ത് നിന്ന് രാവിലെ 06.15 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06169 കൊല്ലം എറണാകുളം...

ഹൈഡ്രോ കഞ്ചാവ് കേസിലെ പ്രധാന കണ്ണി നെടുമ്പാശ്ശേരിയിൽ പിടിയിൽ;കിലോയ്ക്ക് ഒരു കോടിയിലേറെ വില

കൊച്ചി: ഹൈഡ്രോ കഞ്ചാവ് കേസിലെ പ്രധാന കണ്ണി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. കാസർകോട് ലൈറ്റ് ഹൗസ് ലൈനിൽ മെഹ്റൂഫ് (36) നെയാണ് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്...

Popular this week