30 C
Kottayam
Monday, November 25, 2024

യോഗി വീണ്ടും അധികാരത്തില്‍ വരും; പ്രചാരണത്തിനായി ഗോവയിലേക്ക് പോവുന്നുവെന്ന് കൃഷ്ണകുമാര്‍, ഗൊരഖ്പുര്‍ മണ്ഡലം ഏല്‍പ്പിച്ചത് മലയാളിയെയാണെന്നും വെളിപ്പെടുത്തല്‍

Must read

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗോരഖ്പുര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് മലയാളിയാണെന്ന് വെളിപ്പെടുത്തി നടന്‍ കൃഷ്ണകുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ബിജെപി ദേശീയ സെക്രട്ടറിയും മലയാളിയുമായ അരവിന്ദ് മേനോനെയാണ് ഗോരഖ്പുര്‍ മണ്ഡലത്തിന്റെ ചുമതലകള്‍ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

മൂന്നു ദിവസം യുപി ബിജെപി പ്രചാരണത്തില്‍ പങ്കെടുത്ത കാര്യങ്ങള്‍ കൃഷ്ണകുമാര്‍, കുറിപ്പില്‍ വിശദീകരിച്ചു. യോഗി വീണ്ടും അധികാരത്തില്‍ വരുമെന്നും ഇനി താന്‍ പ്രചാരണത്തിന് ഗോവയിലേക്ക് പോവുകയുമാണെന്നും നടന്‍ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

നമസ്‌കാരം.. കഴിഞ്ഞ മൂന്നു ദിവസമായി ഉത്തര്‍പ്രദേശിന്റെ വിവിധഭാഗങ്ങളില്‍ ഇലക്ഷന്‍ പ്രചാരണവുമായി ബന്ധപെട്ടു സഞ്ചരിക്കുകയായിരുന്നു. ബഹുമാന്യനായ യുപി മുഖ്യമന്ത്രി മഹാരാജ് യോഗി ആദിത്യനാഥിന്റെ ഗോരാക്പൂറിലാണ് ആദ്യം ചെന്നത്. ബിജെപി നാഷണല്‍ സെക്രട്ടറിയും ഉത്തര്‍പ്രദേശ്, മദ്യപ്രദേശ്, വെസ്റ്റ് ബംഗാള്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തകരുടെ ഇടയില്‍ വളരെ അധികം ആരാധകരുള്ള, മലയാളി കൂടിയായ ശ്രി അരവിന്ദ് മേനോനെയാണ് യോഗിജി ഗോരാക്പൂറിന്റെ ചുമതലകള്‍ ഏല്പിച്ചിരിക്കുന്നത്. മേനോന്‍ജിയുടെ കൂടെയായിരുന്നു എല്ലാമണ്ഡലങ്ങളിലേക്കും യാത്ര.

സന്ത്കബീര്‍ നഗര്‍ , ബനിഗഞ്ച്, ഖലീലബാദ്, ഗന്‍ഗട്ടാ തുടങ്ങിയ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രചാരണയോഗങ്ങളിലും, യോഗിജിയും അമിത്ഷാ ജിയും പങ്കെടുത്ത റാലിയിലും, നാമനിര്‍ദേശപത്രിക സമര്‍പ്പണ ചടങ്ങിലും പങ്കെടുത്തു. ഉത്തര്‍ പ്രദേശില്‍ ബിജെപി തുടര്‍ഭരണം ഉറപ്പിച്ചു കഴിഞ്ഞു. എത്ര സീറ്റുകള്‍ എന്നകാര്യത്തില്‍ മാത്രമേ രണ്ടഭിപ്രായമുള്ളൂ.. മോഡി-യോഗി ”ഡബിള്‍ എഞ്ചിന്‍” സര്‍ക്കാര്‍ ഉത്തര്‍പ്രദേശിനെ ഇന്ന് അതിവേഗ വികസനത്തിന്റെ പാതയിലെത്തിച്ചിരിക്കുന്നു. ദശകങ്ങളായി നടമാടുന്ന കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി എന്ന മൂന്ന് പ്രൈവറ്റ് ലിമിറ്റഡ് കൊള്ളയടി കമ്പിനികളില്‍ നിന്നും ഉത്തര്‍പ്രദേശിനെ മോചിപ്പിച്ച് അവിടുത്തെ സഹോദരങ്ങളെ നന്മയുള്ള ജീവിതത്തിലേക്ക് ഉയര്‍ത്തികൊണ്ടുവരുന്ന യോഗിജിക്കു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

പാവപ്പെട്ട ജനങ്ങള്‍ക്ക് ഫ്രീ ഗ്യാസ് കണക്ഷന്‍, വീടില്ലാത്ത ലക്ഷകണക്കിന് ജനങള്‍ക്ക് വീടുകള്‍, വൈദ്യുതി, വെള്ളം, ആരോഗ്യ ഇന്‍ഷുറന്‍സ്, പരമാവധി ആളുകള്‍ക്ക് സൗജന്യ കോവിഡ് വാക്‌സിന്‍, കര്‍ഷകര്‍ക്ക് പെന്‍ഷന്‍, വളം…. അങ്ങനെ പോകുന്നു യോഗിജിയുടെ പ്രവര്‍ത്തികള്‍… ഏറ്റവും വലിയ ഫിലിം സിറ്റി, എയിംസ്, എല്ലാ ഗ്രാമങ്ങളും നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ ട്രാക്കുകള്‍, എയര്‍പോര്‍ട്ടുകള്‍, എക്‌സ്‌പ്രെസ് ഹൈവേകള്‍…. വികസനത്തിന്റെ പര്യായമായി മാറുന്ന ഉത്തര്‍പ്രദേശാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. മാര്‍ച്ച് പത്തിന് ഇലക്ഷന്‍ റിസള്‍ട്ട് വരും. വികസനത്തിന്റെ തുടര്‍ച്ചക്ക്, ചരിത്രം തിരുത്തിക്കുറിക്കുന്ന അതിഗംഭീര വിജയവും, യോഗിജിയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിലെ നല്ലവരായ സഹോദരങ്ങള്‍ക്ക് സുന്ദരമായ ജീവിതവുമുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നിര്‍ത്തുന്നു.. ???? ഇനി ഗോവയിലേക്ക്..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

‘നിക്കണോ പോകണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും, സ്ഥാനാർഥിയെ നിർണയിച്ചത് ഞാൻ ഒറ്റയ്ക്കല്ല;രാജി സന്നദ്ധതയുമായി സുരേന്ദ്രൻ

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന പാര്‍ട്ടിയിലെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍. സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത് താന്‍ ഒറ്റയ്ക്കല്ലെന്നും പാര്‍ട്ടിയിലെ എല്ലാവരും ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം...

തോൽവിക്ക് കാരണം സ്ഥാനാർഥി നിർണയത്തിലെ പാളിച്ച, കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് പാലക്കാട് നഗരസഭാധ്യക്ഷ

പാലക്കാട്: പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ബിജെപി.നേതൃത്വത്തിനെതിരെ വിമർശനവുമായി പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്നും സ്ഥിരം സ്ഥാനാര്‍ഥി മത്സരിച്ചത് തിരിച്ചടിയായെന്നും പ്രമീള വ്യക്തമാക്കി. പ്രചാരണത്തിന് പോയപ്പോള്‍ സ്ഥിരം...

മാസങ്ങൾക്ക് മുൻപ് 500 പേർക്ക് രോഗബാധ,വീണ്ടും രോഗികളെ കൊണ്ട് നിറഞ്ഞ് ഡി. എൽ.എഫ് ഫ്‌ളാറ്റ് സമുച്ചയം; ഇത്തവണ പ്രശ്‌നം വെള്ളത്തിൻ്റെ അല്ലെന്ന് അധികൃതർ

കൊച്ചി; കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിന് സമീപത്തെ ഫ്‌ളാറ്റ് സമുച്ചയത്തിൽ വീണ്ടും രോഗബാധ. 27 പേർക്ക് പനിയും ഛർദ്ദിയും വയറിളക്കവും റിപ്പോർട്ട് ചെയ്തു. ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാരായ രണ്ട് പേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്. ...

കാന്താര ഷൂട്ടിംഗിനായി താരങ്ങൾ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ബംഗളൂരു: കർണാടകയിൽ സിനിമാ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനിബസ് അപകടത്തിൽപ്പെട്ടു. കൊല്ലൂരിന് സമീപം ജഡ്കാലിൽ ആണ് അപകടം സംഭവിച്ചത്. കാന്താരാ ചാപ്റ്റർ 1 ലെ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനി ബസാണ് ഇന്നലെ രാത്രി...

പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം; തിരുവനന്തപുരത്ത് സി.ഐയ്ക്കും എസ്. ഐ യ്ക്കും പരുക്ക്

തിരുവനന്തപുരം: കുപ്രസിദ്ധഗുണ്ട സ്റ്റാമ്പർ അനീഷിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നെടുമങ്ങാട് പൊലീസിന് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിൽ നാലുപേർ കൂടി പിടിയിൽ. ഇവർക്കെതിരെ വധശ്രമം, പൊലീസ് വാഹനം നശിപ്പിക്കൽ, ഡ്യൂട്ടി തടസ്സപ്പെടുത്തൽ  അടക്കമുള്ള വകുപ്പുകൾ...

Popular this week