സ്വയം സേവകനായത് കൊണ്ട് വാവ സുരേഷ് അധികകാലം ജീവിക്കരുതെന്ന് അധിക്ഷേപ ഫേസ്ബുക് പോസ്റ്റുമായി യുവാവ് രംഗത്ത്. നൗഫല്‍ ബാബു എന്നയാളാണ് ഇത്തരത്തില്‍ ഒരു ഫേസ്ബുക് പോസ്റ്റ് പങ്കുവച്ചത്. അനേകം തവണ പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ കിടന്നിട്ടും തനിക്ക് ഒരു പേ വാര്‍ഡ് പോലും തരാതിരുന്നത് ഹിന്ദുവായത് കൊണ്ടാണ് എന്ന് ശശികലയെ പോലെ വിഷം ചീറ്റുന്ന മനുഷ്യനാണ് വാവ സുരേഷ് എന്ന് യുവാവ് ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.
‘ഉള്ളത് പറഞ്ഞാല്‍ ഇമ്മാതിരി സാധനങ്ങള്‍ അധിക കാലം ജീവിക്കണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ല.അവര്‍ക്ക് ഭാഗ്യം ഉണ്ടേല്‍ , ആയുസ് ഉണ്ടേല്‍ രക്ഷപ്പെടട്ടെ, നല്ല മനുഷ്യനായി മാറട്ടെ. അത്രേയുള്ളൂ’, അധിക്ഷേപ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.
അതേസമയം, ഇത്തരത്തിലുള്ള അധിക്ഷേപ പോസ്റ്റുകള്‍ക്കും പ്രസ്ഥാവനകള്‍ക്കുമേതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സൈബര്‍ പൊലീസ് തയ്യാറാകേണ്ടതുണ്ട്. ഒരാള്‍, അത് ആരായാലും മരിച്ചു കാണണമെന്ന് ആഗ്രഹിക്കുന്നത് മോശം പ്രവണതയാണ്. അതും വാവ സുരേഷിനെ പോലെ മൃഗസ്‌നേഹിയായ മനുഷ്യസ്‌നേഹിയായ ഒരാള്‍ക്കെതിരെ ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ കൃത്യമായി അധികാരികള്‍ നടപടി കൈക്കൊള്ളേണ്ടതുണ്ട്.
അതേസമയം മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന വാവ സുരേഷിന്റെ ആരോഗ്യനില സാധാരണ നിലയിലെത്തിയതായി മെഡിക്കല്‍ സംഘം അറിയിച്ചു. സുരേഷിന്റെ ശരീരത്തിലെ വിഷം പൂര്‍ണമായും നീക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പരസഹായമില്ലാതെ നടക്കാനും ഭക്ഷണം കഴിക്കാനും സുരേഷിന് കഴിയുന്നുണ്ട്.
രണ്ട് ദിവസം കൂടി സുരേഷിനെ നിരീക്ഷിക്കാനാണ് മെഡിക്കല്‍ സംഘത്തിന്റെ തീരുമാനം. തിങ്കളാഴ്ചയോടെ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ഓര്‍മശക്തി വീണ്ടെടുത്ത സുരേഷിന് ഇന്നലെ തന്നെ എഴുന്നേറ്റിരിക്കാന്‍ കഴിഞ്ഞിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ആരോഗ്യത്തില്‍ പുരോഗതിയുണ്ടായതോടെയാണ് സുരേഷിനെ ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയത്.
സ്വന്തമായി ശ്വാസമെടുക്കാന്‍ കഴിയുന്നതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ ശേഷം ഡോക്ടര്‍മാരോടും ആരോഗ്യ പ്രവര്‍ത്തകരോടും സുരേഷ് സംസാരിച്ചതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ബുധനാഴ്ച രാവിലെ സുരേഷിന്റെ നില ഗുരുതരമായിരുന്നെങ്കിലും പിന്നീട് പുരോഗതി ഉണ്ടാവുകയായിരുന്നു.
കോട്ടയം കുറിച്ചിയില്‍ മൂര്‍ഖനെ പിടികൂടുന്നതിനിടെ കടിയേറ്റതിനെ തുടര്‍ന്നാണ് വാവ സുരേഷിനെ മെഡിക്കല്‍ കോളേജിലെ ക്രിറ്റിക്കല്‍ കെയര്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പിടികൂടിയ മൂര്‍ഖനെ പാസ്റ്റിക് ചാക്കിലേക്കു മാറ്റാനുള്ള ശ്രമത്തിനിടെയാണ് വാവ സുരേഷിനു കടിയേറ്റത്. തുടയില്‍ കടിച്ചുപിടിച്ച പാമ്പിനെ വാവ സുരേഷ് വലിച്ച് വേര്‍പെടുത്തുകയായിരുന്നു. ഇത് മൂന്നാം തവണയാണ് പാമ്പുകടിയേറ്റ് സുരേഷ് ഗുരുതരാവസ്ഥയിലാകുന്നത്.