30 C
Kottayam
Monday, November 25, 2024

കൈക്കൂലി നല്‍കാത്തതിനാല്‍ വയോധികയുടെ ശസ്ത്രക്രിയ വൈകിപ്പിച്ചു; സര്‍ക്കാര്‍ ഡോക്ടര്‍ പിടിയില്‍

Must read

പെരിന്തല്‍മണ്ണ: പ്രമേഹത്താല്‍ കാഴ്ചക്കുറവു നേരിടുന്ന വയോധികയുടെ കാല്‍വിരല്‍ മുറിക്കാനുള്ള ശസ്ത്രക്രിയ നടത്താന്‍ പണം വാങ്ങുന്നതിനിടെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സര്‍ജന്‍ ഡോ. കെ.ടി രാജേഷിനെ (49) വിജിലന്‍സ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച വൈകീട്ട് നാലോടെ ജില്ലാ ആശുപത്രിക്കു സമീപത്തെ സ്വകാര്യകെട്ടിടത്തിലെ പരിശോധനാമുറിയില്‍നിന്നാണ് മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷെഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പരിശോധനാമുറിയില്‍നിന്ന് 15,000 രൂപയോളം കണ്ടെടുത്തതായി വിജിലന്‍സ് സംഘം അറിയിച്ചു.

ആലിപ്പറമ്പ് സ്വദേശി തച്ചന്‍കുന്നന്‍ ഖദീജ(60)യുടെ ശസ്ത്രക്രിയയ്ക്കായി മകന്‍ മുഹമ്മദ് ഷമീം (30) നല്‍കിയ ആയിരം രൂപ വാങ്ങിയ ഉടന്‍ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. പ്രത്യേക പൊടി വിതറി നല്‍കിയ നോട്ടുകളാണ് ഡോക്ടര്‍ക്ക് ഷമീം കൊടുത്തത്. കൈകള്‍ പ്രത്യേക ലായനിയില്‍ മുക്കിയതോടെ നിറം മാറി. തുടര്‍ന്ന് ഡോക്ടറെ ചോദ്യംചെയ്തശേഷം അറസ്റ്റുചെയ്തു.

കോട്ടയ്ക്കല്‍ കൃഷി ഓഫീസര്‍ എം.വി. വൈശാഖന്‍, കൂട്ടിലങ്ങാടി കൃഷി ഓഫീസര്‍ ആര്‍. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. ഇതേസമയംതന്നെ ഡോക്ടറുടെ പാതായ്ക്കര കാര്‍ഗിലിലെ വീട്ടില്‍ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ജ്യോതീന്ദ്രകുമാറിന്റെയും ജില്ലാ ആശുപത്രിയില്‍ ഇന്‍സ്‌പെക്ടര്‍ എം. ഗംഗാധരന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തി. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ഡോക്ടര്‍ കുറച്ചുവര്‍ഷമായി പെരിന്തല്‍മണ്ണയിലാണ് ജോലിചെയ്യുന്നത്. ഷമീം പറയുന്നതിങ്ങനെ: ജനുവരി പത്തിനാണ് മാതാവിനെ ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15-ന് ശസ്ത്രക്രിയ നിശ്ചയിച്ചെങ്കിലും ചെയ്തില്ല. കൂടെ പ്രവേശിപ്പിച്ച നാലുപേരുടെ ശസ്ത്രക്രിയ നടത്തുകയുംചെയ്തു. പിറ്റേ ശനിയാഴ്ച വരാന്‍ പറഞ്ഞു.

എന്നാല്‍ അന്ന് ഡോക്ടര്‍ അവധിയായിരുന്നു. പല കാരണങ്ങള്‍ പറഞ്ഞ് ശസ്ത്രക്രിയ നീട്ടിക്കൊണ്ടുപോയി. അന്വേഷിച്ചപ്പോള്‍ പണം നല്‍കാത്തതാണു കാരണമെന്ന് മനസ്സിലായി.ജനുവരി 28-ന് വീണ്ടും ഒ.പി.യിലെത്തി ഡോക്ടറെ കണ്ടു. എന്നാല്‍ മോശമായി പെരുമാറി. പരിശോധനാസ്ഥലത്തെത്തി കാണാന്‍ ആവശ്യപ്പെട്ടു. സഹികെട്ടപ്പോള്‍ ജില്ലാ ആശുപത്രിയില്‍ പ്രദര്‍ശിപ്പിച്ച നമ്പറില്‍ വിജിലന്‍സിനെ അറിയിച്ചു. പിന്നീട് ബുധനാഴ്ച മുറിയില്‍ചെന്ന് പരിശോധനാഫീസ് നല്‍കി ഡോക്ടറെ കണ്ടു.

ശനിയാഴ്ച ശസ്ത്രക്രിയ ചെയ്യാമെന്നും തലേന്നുവന്നു കാണണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതുപ്രകാരം വെള്ളിയാഴ്ച രാവിലെ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് വിജിലന്‍സ് നല്‍കിയ പണവുമായി ഡോക്ടറെ കണ്ടു.എസ്.ഐ.മാരായ പി. മോഹന്‍ദാസ്, പി.എന്‍. മോഹനകൃഷ്ണന്‍, ശ്രീനിവാസന്‍, എ.എസ്.ഐ.മാരായ സലീം, ഹനീഫ, സി.പി.ഒ.മാരായ പ്രജിത്ത്, ജിറ്റ്‌സ്, ദിനേശ്, രാജീവ്, വിജയകുമാര്‍, സബൂര്‍, ശ്യാമ, ഷിഹാബ്, സനല്‍ എന്നിവരാണ് വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

കാന്താര ഷൂട്ടിംഗിനായി താരങ്ങൾ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ബംഗളൂരു: കർണാടകയിൽ സിനിമാ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനിബസ് അപകടത്തിൽപ്പെട്ടു. കൊല്ലൂരിന് സമീപം ജഡ്കാലിൽ ആണ് അപകടം സംഭവിച്ചത്. കാന്താരാ ചാപ്റ്റർ 1 ലെ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനി ബസാണ് ഇന്നലെ രാത്രി...

പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം; തിരുവനന്തപുരത്ത് സി.ഐയ്ക്കും എസ്. ഐ യ്ക്കും പരുക്ക്

തിരുവനന്തപുരം: കുപ്രസിദ്ധഗുണ്ട സ്റ്റാമ്പർ അനീഷിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നെടുമങ്ങാട് പൊലീസിന് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിൽ നാലുപേർ കൂടി പിടിയിൽ. ഇവർക്കെതിരെ വധശ്രമം, പൊലീസ് വാഹനം നശിപ്പിക്കൽ, ഡ്യൂട്ടി തടസ്സപ്പെടുത്തൽ  അടക്കമുള്ള വകുപ്പുകൾ...

ബെർട്ട് കൊടുങ്കാറ്റ്: കരകവിഞ്ഞ് നദികൾ;ബ്രിട്ടനിൽ വെള്ളപ്പൊക്കവും മഞ്ഞ് വീഴ്ചയും

വെയിൽസ്: ബെർട്ട് കൊടുങ്കാറ്റിനെ തുടർന്ന് ബ്രിട്ടണിൽ കനത്ത മഴയും മഞ്ഞ് വീഴ്ചയും വെള്ളപ്പൊക്കവും. കാർഡിഫും വെസ്റ്റ് യോക്ക്ഷെയറും ഉൾപ്പെടെ വെള്ളക്കെട്ടിൽ മുങ്ങി. ശക്തമായ കാറ്റിൽ മരം വീണ് ഒരാൾ മരിച്ചു. 100 എംഎം...

വിധവയുമായി പ്രണയം, തടസം നിന്ന അയൽവാസിക്ക് കെണിയൊരുക്കി 35കാരൻ, ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് കൈപ്പത്തിപോയത് മുൻ കാമുകിയ്ക്ക്

ബാഗൽകോട്ട്: കർണാടകയിൽ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സൈനികന്റെ വിധവയ്ക്ക് ഇരു കൈപ്പത്തിയും നഷ്ടമായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സൈനികന്റെ വിധവയുമായുള്ള ബന്ധത്തിന് തടസം നിന്ന അയൽവാസിയെ അപായപ്പെടുത്താനുള്ള 35കാരന്റെ ശ്രമത്തിൽ പക്ഷേ പരിക്കേറ്റത്...

‘സ്ത്രീകളെ ബഹുമാനിക്കാത്ത രാക്ഷസൻ,ഉദ്ധവ് താക്കറെയ്ക്കെതിരെ ആഞ്ഞടിച്ച് കങ്കണ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട് . സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് രാക്ഷസന് ഇങ്ങനെയൊരു വിധി വന്നതെന്ന്...

Popular this week