തിരുവനന്തപുരം: വെമ്പായത്ത് കിണറ്റില്‍ വീണ് നാലു വയസ്സുകാരി മരിച്ചു. തലേക്കുന്ന് കമുകിന്‍കുഴിയില്‍ പ്രിയങ്കയുടെ മകള്‍ കൃഷ്ണപ്രിയ ആണ് മരിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ ആള്‍മറയില്ലാത്ത കിണറ്റില്‍ കുട്ടി വീഴുകയായിരുന്നു.
സംഭവം കണ്ട അയല്‍ക്കാര്‍ ഉടന്‍തന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയും അമ്മയും മുത്തശ്ശിയുമാണ് വീട്ടിലുണ്ടായിരുന്നത്. സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ് കുട്ടിയുടെ അമ്മ.
നൈറ്റ് ഡ്യുട്ടി കഴിഞ്ഞ് 9 മണിയോടെ വീട്ടിലെത്തിയ അമ്മ ഉറങ്ങുന്നതിനിടെയാണ് കുട്ടി അപകടത്തില്‍പെട്ടത്. മുത്തശ്ശിക്കൊപ്പം മുറ്റത്ത് നില്‍ക്കുകയായിരുന്നു കുട്ടി. മുത്തശ്ശി വീടിനകത്തേക്ക് പോയ സമയത്താണ് അപകടം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News