KeralaNews

തൂങ്ങി മരിച്ചെന്ന വിവരം മറച്ചുവച്ച് മൃതദേഹം മറവ് ചെയ്തു; പുറത്തെടുത്ത് പോലീസ്

കൊല്ലം: തൂങ്ങി മരിച്ചെന്ന വിവരം മറച്ചുവച്ച് മറവ് ചെയ്ത മൃതദേഹം പോലീസ് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തു. കൊല്ലം അഞ്ചല്‍ തടിക്കാട് മാലൂര്‍ സ്വദേശി ബദറുദ്ദീന്റെ മൃതദേഹമാണ് പോലീസ് പുറത്തെടുത്തത്. ബദറുദീന്റെ സഹോദരി നല്‍കിയ പരാതിയിലായിരുന്നു പൊലീസ് നടപടി. ഇക്കഴിഞ്ഞ 23 നാണ് ബദറുദ്ദീനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടത്.

എന്നാല്‍ തൂങ്ങി മരിച്ചതാണെന്ന വിവരം മറച്ചു വച്ച് സ്വാഭാവിക മരണമാണെന്ന് പറഞ്ഞ് മൃതദേഹം വീട്ടുകാര്‍ തടിക്കാട് മുസ്ലിം ജമാഅത്ത് കബര്‍സ്ഥാനിയില്‍ കബറടക്കുകയായിരുന്നു. പുനലൂര്‍ ഡിവൈഎസ്പി ബി.വിനോദിന്റെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുത്തു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഇനി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ വ്യക്തതവരുകയുളളു. മറ്റ് ദുരൂഹതയൊന്നുമില്ലെന്നും പോസ്റ്റുമോര്‍ട്ടം നടത്തുന്നത് ഒഴിവാക്കാനാണ് തൂങ്ങി മരിച്ച വിവരം മറച്ചുവച്ചതെന്നാണ് ബദറുദ്ദീന്റെ വീട്ടുകാരുടെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button