ആ പെണ്‍കൊച്ചിനെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്, ബ്രേക്കപ്പിന് ബിഗ്‌ബോസും കാരണമായിരുന്നു; തുറന്ന് പറഞ്ഞ് ഫുക്രു

ടിക്ക് ടോക്കിലൂടെ ശ്രദ്ധ നേടിയ താരമാണ് ഫുക്രു. ബിഗ് ബോസ് സീസണ്‍ 2 വില്‍ മത്സരാത്ഥിയായതോടെയാണ് പ്രേക്ഷകര്‍ ഫുക്രുവിനെ കൂടുതല്‍ അറിയാന്‍ തുടങ്ങിയത്. ബിഗ് ബോസില്‍ മത്സരാത്ഥിയായിരുന്നപ്പോള്‍ ഒപ്പം മത്സരിച്ചിരുന്ന എലീന പണിക്കര്‍, മഞ്ജു പത്രോസ്, വീണ നായര്‍ തുടങ്ങിയവരുമായി അടുത്ത സുഹൃത്ത്ബന്ധം കാത്ത് സൂക്ഷിച്ചിരുന്ന വ്യക്തിയാണ് ഫുക്രു. ഒരു ബന്ധവും ഇല്ലാതിരുന്ന വ്യക്തി രജിത് കുമാറായിരുന്നുവെന്നും ഫുക്രു പറയുന്നു.

ഫുക്രുവിന്റെ ബൈക്ക് സ്റ്റണ്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാകാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘ഹോം’എന്ന ചിത്രത്തില്‍ ചെറിയ ഒരു വേഷവും ഫുക്രു ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഫുക്രു മറുപടി പറഞ്ഞതിങ്ങനെയാണ് ”ഗേള്‍ഫ്രണ്ട് ഉണ്ടായിരുന്നു എന്നാല്‍ ഇപ്പോഴില്ല, ഒരു മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗില്‍ നിര്‍ത്തുകയായിരുന്നു.

ടോക്സിക് റിലേഷന്‍ഷില്‍ മുന്നോട്ട് പോയിട്ട് കാര്യമില്ലല്ലോ, പണ്ടൊക്കെ പെണ്ണുങ്ങള്‍ ആണുങ്ങളുടെ അടിമയായിരുന്നു എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊന്നുമല്ല. അത്തരം സങ്കല്‍പ്പങ്ങളോട് താല്‍പര്യമില്ലെന്നും ഫുക്രു പറയുന്നു”. ഞങ്ങള്‍ ഒത്തുചേര്‍ന്ന് പോകാത്ത സാഹചര്യം വന്നപ്പേഴാണ് പിരിഞ്ഞത് ബിഗ് ബോസ് അതിനൊരു കാരണമായിരുന്നു ബ്രേക്കപ്പിന് ശേഷം ഡിപ്രഷനൊന്നും ഇല്ലായിരുന്നുവൊന്നും ഫുക്രു പറയുന്നു.

ആ പെണ്‍കൊച്ചിനെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത് കൂടുതല്‍ പറയുന്തോറും അതിനെ അറിയുന്നവര്‍ ഇങ്ങനെയാണോ ആ പെണ്ണ് എന്ന് പറയൂ. അതാണ് ഇതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കാത്തതെന്നും ഫുക്രു പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News