28.4 C
Kottayam
Tuesday, April 30, 2024

കോട്ടയം എരുമേലിയിൽ ഉരുള്‍പൊട്ടി

Must read

കോട്ടയം:എരുമേലി എയ്ഞ്ചല്‍വാലിയില്‍ ഉരുള്‍പൊട്ടി. നിരവധി വീടുകളില്‍ വെള്ളം കയറിയതായും ആളപായമില്ലായെന്നും റിപ്പോര്‍ട്ട് ചെയ്തു.പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. എന്‍.ഡി.ആര്‍.എഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രാദേശികമായി ലഭിക്കുന്ന വിവരം അനുസരിച്ച്‌ ഉരുള്‍ പൊട്ടിയത് വനത്തിലാണെന്നും വെള്ളം വീടുകളില്‍ കയറിയെങ്കിലും ഇപ്പോള്‍ ഒഴുകി പോയിട്ടുണ്ട് എന്നും പ്രാഥമികമായി റിപ്പോര്‍ട്ട് ചെയ്യുന്നു.

കോട്ടയം ജില്ലയിലാകെ ഇന്നും കനത്ത മഴ തുടരുകയാണ്. ഇന്ന് വൈകിട്ട് ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴയുണ്ടാകുമെന്നാണ് റിപ്പോർട്ട്. കനത്ത മഴ തുടരാനുള്ള സാധ്യത മുൻനി‍ർത്തി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോട്ടയത്തും പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലകളിലും ഉച്ചയ്ക്ക് ശേഷം കനത്ത മഴ പെയ്യുന്ന സ്ഥിതിവിശേഷം തുടരുകയാണ്. പല ദിവസങ്ങളിലും ഇവിടെ വെള്ളപ്പൊക്കവും വനമേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായിട്ടുണ്ട്. കനത്ത മഴ അധികം നേരം നീണ്ടു നിൽക്കാത്തതിനാൽ മാത്രമാണ് വലിയ ദുരന്തങ്ങൾ വഴിമാറി പോകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week