30 C
Kottayam
Monday, November 25, 2024

ചരിത്രം കുറിച്ച് സ്‌പേസ് എക്‌സ്; ‘നാല് സാധാരണക്കാര്‍’ ബഹിരാകാശത്ത്

Must read

വാഷിംഗ്ടണ്‍ ഡിസി: സാധാരണക്കാര്‍ക്കും ഇനി ബഹിരാകാശമൊക്കെ ചുറ്റിക്കറങ്ങി കാണാം. ബഹിരാകാശ വിനോദ സഞ്ചാരമെന്ന സ്വപ്ന പദ്ധതിയ്ക്ക് ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് കമ്പനി തുടക്കം കുറിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് വിനോദ സഞ്ചാരികള്‍ മാത്രമുള്ള സ്പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.

ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 5:30നായിരുന്നു വിക്ഷേപണം. ഐസക്മാനോടൊപ്പം സിയാന്‍ പ്രോക്ടര്‍ (51), ഹെയ്ലി ആര്‍സീനക്‌സ് (29), ക്രിസ് സെംബ്രോസ്‌കി (42) എന്നിവരാണ് സംഘത്തിലുള്ളത്. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ഡ്രാഗണ്‍ ക്യാപ്‌സ്യൂളില്‍ ഇവരെ ബഹിരാകാശത്ത് എത്തിച്ചത്.

പേടകത്തില്‍ ബഹിരാകാശ വിദഗ്ധരല്ലാത്ത നാല് സാധാരണക്കാര്‍ മാത്രമാണ് ഉള്ളത്. ശനിയാഴ്ച സംഘം മടങ്ങിയെത്തും. ഇന്‍സ്പിരേഷന്‍ 4 എന്നാണ് ഈ ഉദ്യമത്തിന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവര്‍ യാത്രയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പുകളിലായിരുന്നു. നാല് പേരുടെയൂം യാത്രക്കായി ജേര്‍ഡ് ഐസക്ക്മാന്‍ 200 മില്യണ്‍ ഡോളര്‍ നല്‍കിയതായി ടൈം മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്‌പേസ് സെന്ററില്‍ നിന്നും ഉയര്‍ന്ന പേടകം പത്ത് മിനിറ്റിനുള്ളില്‍ ഭ്രമണപഥത്തിലെത്തി. റോക്കറ്റിന്റെ ആദ്യ ഘട്ട ബൂസ്റ്റര്‍ പേടകത്തിന്റെ പകുതിയില്‍ നിന്ന് വേര്‍പെട്ട ശേഷം അറ്റ്‌ലാന്റിക്കിലെ ലാന്‍ഡിംഗ് പ്ലാറ്റ്‌ഫോമില്‍ സുരക്ഷിതമായി തിരിച്ചിറങ്ങി.

ഡ്രാഗണ്‍ ക്രൂ പേടകം ബഹിരാകാശ നിലയത്തിലേക്ക് പോവില്ല. പകരം വിക്ഷേപണത്തിന് ശേഷം മൂന്ന് ദിവസത്തോളം പേടകം ഭൂമിയെ ചുറ്റിക്കറങ്ങും. ബഹിരാകാശത്തെ കാഴ്ചകള്‍ അതിമനോഹരമായി കാണാന്‍ സാധിക്കും വിധത്തിലുള്ള ഒരു ഡോം വിന്‍ഡോയും സ്ഥാപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പാലക്കാട് തോൽവി: കെ. സുരേന്ദ്രൻ രാജിയ്ക്ക്

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കെ സുരേന്ദ്രൻ. പാലക്കാട്ടെ പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രൻ പക്ഷം അവകാശപ്പെട്ടുന്നു. അതേസമയം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ...

കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; ഒരുകോടി രൂപയും 300 പവനും കവർന്നതായി പരാതി

കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച. വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടിൽ നിന്നാണ് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി ഉയർന്നിരിക്കുന്നത്. അഷ്റഫും കുടുംബവും യാത്ര...

ഇൻസ്റ്റാ സുഹൃത്തുമായുള്ള വിവാഹത്തിന് തടസ്സം; അഞ്ചുവയസ്സുകാരിയെ അമ്മ കഴുത്ത് ഞെരിച്ചു കൊന്നു

ന്യൂഡൽഹി : ഇൻസ്റ്റഗ്രാം സുഹൃത്തിനെ വിവാഹം കഴിക്കാനായി അഞ്ചുവയസ്സുകാരിയായ മകളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ഡൽഹി അശോക് വിഹാറിലാണ് സംഭവം. കുട്ടിയെ സ്വീകരിക്കാൻ സുഹൃത്തും കുടുംബവും വിസമ്മതിക്കുകയും വിവാഹം ചെയ്യാൻ...

കളമശ്ശേരിയിലെ അപ്പാർട്ട്മെൻ്റിൽ വീട്ടമ്മയുടെ കൊലപാതകം; 2 പ്രതികൾ പിടിയിൽ

കൊച്ചി: കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതികളായ രണ്ട് പേര്‍ പിടിയിൽ. കാക്കനാട് സ്വദേശിയായ ​  ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന്‍ ഗിരീഷ് ബാബു, സുഹൃത്ത് ഖദീജ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ജെയ്സിയുടെ സ്വർണ്ണവും പണവും മോഷ്ടിക്കാൻ വേണ്ടിയായിരുന്നു...

നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിലേക്ക് വീണു; സംഭവം അരൂർ ചന്തിരൂരിൽ

അരൂർ: ചന്തിരൂരിൽ നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് റോഡരികിലെ കാനയിൽ വീണു. അപകടത്തിൽ ആളപായമില്ല. ചന്തിരൂർ സെൻ്റ് മേരീസ് പള്ളിക്ക് മുൻവശംവൈകിട്ട് അഞ്ചരയോടെയാണ് അപകടം. കലൂരിൽ നിന്നും എരമല്ലൂരിലേക്ക് വരികയായിരുന്ന പോപ്പിൻസ്...

Popular this week