ന്യൂഡല്‍ഹി: പത്താം ക്ലാസ് പരീക്ഷയായ ഐ.സി.എസ്.ഇ, പ്‌ളസ് ടു പരീക്ഷയായ ഐ.എസ്.സി ഫലം പ്രഖ്യാപിച്ചു. കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (സിഐഎസ്സിഇ)യുടെ വെബ്‌സൈറ്റായ cisce.orgയിലോ results,cisce.orgയിലോ ഫലം ലഭിക്കും.
ഐ.സി.എസ്.ഇ. പദം ക്ലാസ് പരീക്ഷയിൽ 99.98% ആണ് ആകെ വിജയ ശതമാനം. ഐ.എസ്.സി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 99.76% ശതമാനം ആണ് വിജയ ശതമാനം. വ്യക്തിഗത മാർക്ക് സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിൽ ഓഗസ്റ്റ് ഒന്നിന് മുമ്പ് സ്കൂളുകൾ വഴി ബന്ധപ്പെടണമെന്ന് ബോർഡ് അറിയിച്ചു.
കൊവിഡ് രണ്ടാം തരംഗം മൂലം ഐസിഎസിഇ, ഐഎസ്സി പരീക്ഷകള്‍ നേരത്തെ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ബോര്‍ഡ് നിശ്ചയിച്ച പ്രത്യേക മൂല്യനിര്‍ണയ രീതിയനുസരിച്ചാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഫലം പുനര്‍മൂല്യ നിര്‍ണയം ചെയ്യാന്‍ സാധിക്കില്ലെന്ന് ബോര്‍ഡ് സെക്രട്ടറി അറിയിച്ചു. എന്നാല്‍ കണക്കുകൂട്ടലില്‍ പിശകുണ്ടായാല്‍ അത് അറിയിക്കാന്‍ സംവിധാനമുണ്ട്.
വെബ്‌സൈറ്റ് വഴിയല്ലാതെ എസ്എംഎസ് സംവിധാനം വഴിയും ഫലമറിയാം. ഐസിഎസ്ഇ, ഐഎസ്സി എന്നെഴുതി സ്‌പേസ് ഇട്ട് തന്റെ യുണീക്ക് ഐഡി 09248-82883 എന്ന നമ്ബരിലേക്ക് സന്ദേശമയച്ചാല്‍ മാര്‍ക്കുകള്‍ സന്ദേശമായി തിരികെ ലഭിക്കും.