25.6 C
Kottayam
Thursday, June 4, 2026

വീണ്ടും പോലീസിനെ വെട്ടിച്ച് മുങ്ങി ആലപ്പുഴയിലെ വ്യാജ അഭിഭാഷക; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചന

Must read

ആലപ്പുഴ: പരീക്ഷ ജയിക്കാതെ വ്യാജ അഭിഭാഷകയായി പ്രവര്‍ത്തിച്ച പ്രതി സെസി സേവ്യര്‍(27) വീണ്ടും പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞു. സെസി ചേര്‍ത്തലയിലുണ്ടെന്നറിഞ്ഞ് പോലീസെത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല. കടയില്‍ ചായ കുടിച്ചിരിക്കുന്നതു കണ്ടതായുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഉടന്‍ തന്നെ ആലപ്പുഴ നോര്‍ത്ത് പോലീസ് സംഘം ചേര്‍ത്തലയില്‍ എത്തുകയായിരുന്നു.

താമസിയാതെ സെസി വലയിലാകുമെന്ന് നോര്‍ത്ത് സി.ഐ. പറഞ്ഞു. ആലപ്പുഴ കോടതിയില്‍ ഇവര്‍ ഹാജരാകാനുള്ള സാധ്യതകുറവാണെന്നാണു വിലയിരുത്തുന്നത്. രാമങ്കരി സ്വദേശിയായ ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായും സൂചനയുണ്ട്.

പരീക്ഷ പാസാകാതെ അഭിഭാഷകയായി പ്രവര്‍ത്തിച്ച സെസി സേവ്യര്‍ക്കുവേണ്ടി വക്കാലത്തെടുക്കുന്നതിന് ആലപ്പുഴ ബാര്‍ അസോസിയേഷനിലെ അഭിഭാഷകര്‍ക്കു വിലക്കേര്‍പ്പെടുത്തി. സെസി സേവ്യര്‍ വിഷയം വിവാദമായതിനെത്തുടര്‍ന്ന് വിളിച്ചുചേര്‍ത്ത പൊതുയോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

ബാര്‍ അസോസിയേഷനാണു സെസി സേവ്യര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അസോസിയേഷന്‍ അംഗങ്ങള്‍ത്തന്നെ പ്രതിക്കുവേണ്ടി ഹാജരാകുന്നതു ശരിയല്ലെന്നു യോഗം ചൂണ്ടിക്കാട്ടി. ഇത് സംഘടനയുടെ അച്ചടക്കം ലംഘിക്കല്‍ കൂടിയാണ്. അങ്ങനെ ആരെങ്കിലും ഹാജരായാല്‍ സംഘടനാപരമായ നടപടി സ്വീകരിക്കേണ്ടിവരുമെന്നു നേതൃത്വം അംഗങ്ങളെ ഓര്‍മിപ്പിച്ചു.

- Advertisement -

കഴിഞ്ഞദിവസം കോടതിയില്‍ കീഴടങ്ങാന്‍ സെസി എത്തിയപ്പോള്‍ ആലപ്പുഴയിലെ രണ്ട് അഭിഭാഷകരുടെ സഹായം ലഭിച്ചിരുന്നു. എന്നാല്‍, ഇവര്‍ അവരുടെ വക്കാലത്തെടുത്തിരുന്നില്ല. അതേസമയം സെസി സേവ്യര്‍ വ്യാഴാഴ്ച കോടതിയിലെത്തിയതിനുശേഷം രക്ഷപ്പെട്ടത് നാണക്കേടായതായും ഒരുവിഭാഗം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week