26.9 C
Kottayam
Monday, November 25, 2024

അമ്മമാരെ കുറിച്ച് ഇത്തരം അസംബന്ധമാണ് സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കുന്നത്; അഹാന കൃഷ്ണ

Must read

സ്വന്തം കുടുംബത്തിനു വേണ്ടി സ്വന്തം ലക്ഷ്യങ്ങളും സ്വപ്നങ്ങളും ത്യജിക്കുന്നവരാകണം അമ്മമാരെന്ന ചിന്താഗതിക്കെതിരെ രൂക്ഷ പ്രതികരണവുമായി അഹാന കൃഷ്ണ. തന്റെ അമ്മയായ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലിന് വന്ന ഇത്തരത്തിലുള്ള ഒരു കമന്റ് പങ്കുവെച്ചുകൊണ്ടാണ് ഈ ചിന്താഗതിയിലെ കുഴപ്പങ്ങള്‍ അഹാന ചൂണ്ടിക്കാട്ടിയത്.

ചെറുപ്പം മുതല്‍ നമ്മളെ എല്ലാവരെയും ഇത്തരത്തിലാണ് പഠിപ്പിച്ചു വെച്ചിരിക്കുന്നത്, അതുകൊണ്ട് തന്നെ ഈ കമന്റിട്ടയാളെ ഒരിക്കലും താന്‍ കുറ്റപ്പെടുത്തില്ല. സ്‌കൂളില്‍ പോയാല്‍ പാഠപുസ്തകങ്ങളിലെല്ലാം അച്ഛന്‍ ജീവിക്കാനുള്ള വക കണ്ടെത്തുന്നയാളും അമ്മ കുടുംബത്തിന്റെ ക്ഷേമത്തിന് വേണ്ടി എല്ലാ ത്യാഗവും നടത്തുന്നയാളുമായിരിക്കും. അമ്മയാണ് ആ കുടുംബത്തിന്റെ ഹൃദയവും ആത്മാവുമെന്നെല്ലാം കൂടി പറയുകയും ചെയ്യുമെന്നും അഹാന പറയുന്നു.

‘ഒരു കുട്ടിക്ക് നാലോ അഞ്ചോ വയസുള്ളപ്പോള്‍ അക്ഷരമാലക്കും പ്രതിജ്ഞക്കുമൊപ്പം നമ്മള്‍ ഇപ്പറഞ്ഞ കാര്യങ്ങള്‍ കൂടി പഠിപ്പിക്കുകയാണ്. മറ്റു അടിസ്ഥാന വസ്തുതകള്‍ക്കൊപ്പം ഈ അസംബന്ധം കൂടി പഠിപ്പിച്ചു വെക്കുകയാണ്.

അമ്മയോ അച്ഛനോ സഹോദരനോ സഹോദരിയോ ഭാര്യയോ ഭര്‍ത്താവോ ഗേള്‍ഫ്രണ്ടോ ബോയ്ഫ്രണ്ടോ ജീവിതത്തില്‍ നിങ്ങളുടെ റോള്‍ എന്തുമായിക്കൊള്ളട്ടെ, അടിസ്ഥാനപരമായി നിങ്ങള്‍ ഒരു മനുഷ്യനാണ്. സ്വന്തമായ സ്വപ്നങ്ങളും താല്‍പര്യങ്ങളും അത് കൈവരിക്കാന്‍ ശേഷിയുമുള്ള പച്ചയായ മനുഷ്യന്‍. മറിച്ച് വിശ്വസിപ്പിക്കാന്‍ ആരെയും അനുവദിക്കരുത്.

അടുത്ത തവണ ഏതെങ്കിലും ഒരു അമ്മ സ്വന്തം സന്തോഷവും സ്വപ്നങ്ങളും ത്യജിക്കുന്നതു കണ്ടാല്‍ അവരെ സല്യൂട്ട് ചെയ്യുകയല്ല വേണ്ടത്. പകരം, ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാനുള്ള മാര്‍ഗം സ്വന്തം സ്വപ്നങ്ങള്‍ ത്യജിക്കുന്നതല്ലെന്നും അവര്‍ക്കും സ്വന്തമായ ലക്ഷ്യങ്ങളുണ്ടെന്നും ഓര്‍മ്മപ്പെടുത്തുകയാണ് അഹാന കൃഷ്ണ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിലേക്ക് വീണു; സംഭവം അരൂർ ചന്തിരൂരിൽ

അരൂർ: ചന്തിരൂരിൽ നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് റോഡരികിലെ കാനയിൽ വീണു. അപകടത്തിൽ ആളപായമില്ല. ചന്തിരൂർ സെൻ്റ് മേരീസ് പള്ളിക്ക് മുൻവശംവൈകിട്ട് അഞ്ചരയോടെയാണ് അപകടം. കലൂരിൽ നിന്നും എരമല്ലൂരിലേക്ക് വരികയായിരുന്ന പോപ്പിൻസ്...

ഡൈനിങ് ടേബിളിന്‍റെ അടിയിൽ ഒളിച്ചിരുന്ന് പത്തിവിരിച്ചു;വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വീട്ടിൽ നിന്നും പിടികൂടിയത് രാജവെമ്പാലയെ

പത്തനംതിട്ട: കോന്നിയിൽ വീടിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വീട്ടിലെ ഡൈനിങ് ടേബിളിന്‍റെ അടിയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കോന്നി പെരിഞ്ഞൊട്ടക്കലിൽ തോമസ് എബ്രഹാമിന്‍റെ വീട്ടിൽ നിന്നാണ് വിഷപ്പാമ്പിനെ പിടികൂടിയത്.സാധാരണ പാമ്പാണെന്നാണ് ആദ്യം വീട്ടുകാർ...

യുവാവ് കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; എറിഞ്ഞുകൊന്നതെന്ന് കണ്ടെത്തൽ, പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മാർട്ടിൻ അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തിൽ എറിഞ്ഞാണ് കൊന്നതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. മുങ്ങിമരണമെന്ന് കരുതിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ...

കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം;ആറുപേര്‍ കസ്റ്റഡിയില്‍

തിരുവല്ല: കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോണ്‍ട്രാക്ടര്‍, കയര്‍ കെട്ടിയവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനില്‍ കൃഷ്ണ പറഞ്ഞു. തിരുവല്ല...

മൂന്ന് ഗോൾ അടിച്ച് ചെന്നൈയെ തകർത്തു:വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ജയത്തോടെ കഴിഞ്ഞ മൂന്ന് കളിയിലും...

Popular this week