30 C
Kottayam
Monday, November 25, 2024

കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനും അഡ്രസ് മാറ്റാനും ഇനി ആർ.ടി.ഓഫീസിൽ പോകണ്ട,ഓണ്‍ലൈന്‍ സംവിധാനവുമായി ഗതാഗത വകുപ്പ്

Must read

തിരുവനന്തപുരം:കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനും അഡ്രസ് മാറ്റുന്നതിനും ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി കേരളാ മോട്ടോര്‍ വാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. parivahan.gov.in എന്ന വെബ്‌സൈറ്റിലൂടെ നല്‍കിയിരുന്ന അപേക്ഷകള്‍ക്കാണ് പൂര്‍ണമായും ഓണ്‍ലൈനില്‍ തന്നെ പരിഹാരമാകുന്നത്. അപേക്ഷകന്‍ നേരിട്ട് ഹാജരാകേണ്ട ആവശ്യമില്ലാത്ത സേവനങ്ങളാണ് പൂര്‍ണമായും ഓണ്‍ലൈന്‍ മുഖേന സാധ്യമാക്കുന്നത്.

സമർപ്പിക്കുന്ന അപേക്ഷകൾ ആപ്ലിക്കേഷൻ സീനിയോറിറ്റി അനുസരിച്ച് ആണ് പുതുക്കി നൽകുകയെന്നും അധികൃതര്‍ പറയുന്നു. സീനിയോറിറ്റി മറികടക്കാൻ സാധ്യമല്ലാത്ത വിധം FCFS (First come first serve) സർവീസ് ഏർപ്പെടുത്തുന്ന ഇന്ത്യയിലെ തന്നെ ആദ്യ സംസ്ഥാനമായി മാറുകയാണ് കേരളമെന്നും മോട്ടോര്‍വാഹന വകുപ്പ് പറയുന്നു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഡ്രൈവിംഗ് ലൈസൻസ് പുതുക്കലും അഡ്രസ്സ് മാറ്റവും ഇനി പൂർണമായും ഓൺലൈനിൽ ചെയ്യാം ….
സമർപ്പിക്കുന്ന അപേക്ഷകൾ ആപ്ലിക്കേഷൻ സീനിയോറിറ്റി അനുസരിച്ച് ആണ് പുതുക്കി നൽകുക. സീനിയോറിറ്റി മറികടക്കാൻ സാധ്യമല്ലാത്ത വിധം FCFS (First come first serve) സർവീസ് ഏർപ്പെടുത്തുന്ന ഇന്ത്യയിലെ തന്നെ ആദ്യ സംസ്ഥാനമായി മാറുകയാണ് കേരളം.. parivahan.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരം സമർപ്പിക്കുന്ന, അപേക്ഷകൻ നേരിട്ട് ഹാജരാകേണ്ടാത്ത ഓൺലൈൻ സർവീസുകളാണ് ഈ തരത്തിലേക്ക് മാറുന്നത്.

നിലവിലുള്ള ലൈസൻസും മെഡിക്കൽ സർട്ടിഫിക്കറ്റും അടക്കമുള്ള രേഖകൾ ഒറിജിനൽ തന്നെ അപ്‌ലോഡ് ചെയ്യാൻ ശ്രദ്ധിക്കണം. മേൽവിലാസമടക്കമുള്ളവയുടെ ഒറിജിനലൊ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പൊ ആണ് ഓൺലൈനിൽ സമർപ്പിക്കേണ്ടത്. സമർപ്പിക്കുന്ന രേഖകൾ സത്യസന്ധവും /പൂർണ്ണമായതും ആണെന്ന് അപേക്ഷകൻ ഉറപ്പ് വരുത്തേണ്ടതും ആയതിന്റെ ഒറിജിനൽ അപേക്ഷകൻ സ്വന്തം കൈവശം സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. ഏതെങ്കിലും സന്ദർഭങ്ങളിൽ സംശയ നിവാരണത്തിന് ലൈസൻസിംഗ് അതോറിറ്റി ആവശ്യപ്പെടുന്ന പക്ഷം ആയത് ഓഫീസിൽ ഹാജരാക്കേണ്ടത് അപേക്ഷകന്റെ ഉത്തരവാദിത്വമാണ്.

ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ മുൻഗണനാ ക്രമത്തിൽ സർവ്വീസ് നടത്തി, പുതുക്കിയ ലൈസൻസ് അപേക്ഷകന്റെ മേൽ വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ് മുഖാന്തിരം മാത്രം അയച്ചു നൽകും . എന്തെങ്കിലും ന്യൂനതകൾ കാണുന്ന അപേക്ഷകൾ ആയവ പരിഹരിക്കുന്നതിനായി അപേക്ഷകന് ഓൺലൈനായിത്തന്നെ മടക്കി നൽ കുന്നതാണ്. ന്യൂനതകൾ പരിഹരിച്ച് സമർപ്പിക്കുന്ന സമയം മുതലാണ്, ആയതിന്റെ അപേക്ഷ സീനിയോറിറ്റി ലഭിക്കുന്നത്. അപേക്ഷകന് തങ്ങളുടെ അപേക്ഷകളുടെ തൽസ്ഥിതി ആപ്ലിക്കേഷൻ സ്റ്റാറ്റസ് (Application status) വഴി പരിശോധിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള വിധം മനസ്സിലാക്കാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക:

https://fb.watch/6mUs7h6CBJ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

കാന്താര ഷൂട്ടിംഗിനായി താരങ്ങൾ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ബംഗളൂരു: കർണാടകയിൽ സിനിമാ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനിബസ് അപകടത്തിൽപ്പെട്ടു. കൊല്ലൂരിന് സമീപം ജഡ്കാലിൽ ആണ് അപകടം സംഭവിച്ചത്. കാന്താരാ ചാപ്റ്റർ 1 ലെ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനി ബസാണ് ഇന്നലെ രാത്രി...

പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം; തിരുവനന്തപുരത്ത് സി.ഐയ്ക്കും എസ്. ഐ യ്ക്കും പരുക്ക്

തിരുവനന്തപുരം: കുപ്രസിദ്ധഗുണ്ട സ്റ്റാമ്പർ അനീഷിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നെടുമങ്ങാട് പൊലീസിന് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിൽ നാലുപേർ കൂടി പിടിയിൽ. ഇവർക്കെതിരെ വധശ്രമം, പൊലീസ് വാഹനം നശിപ്പിക്കൽ, ഡ്യൂട്ടി തടസ്സപ്പെടുത്തൽ  അടക്കമുള്ള വകുപ്പുകൾ...

ബെർട്ട് കൊടുങ്കാറ്റ്: കരകവിഞ്ഞ് നദികൾ;ബ്രിട്ടനിൽ വെള്ളപ്പൊക്കവും മഞ്ഞ് വീഴ്ചയും

വെയിൽസ്: ബെർട്ട് കൊടുങ്കാറ്റിനെ തുടർന്ന് ബ്രിട്ടണിൽ കനത്ത മഴയും മഞ്ഞ് വീഴ്ചയും വെള്ളപ്പൊക്കവും. കാർഡിഫും വെസ്റ്റ് യോക്ക്ഷെയറും ഉൾപ്പെടെ വെള്ളക്കെട്ടിൽ മുങ്ങി. ശക്തമായ കാറ്റിൽ മരം വീണ് ഒരാൾ മരിച്ചു. 100 എംഎം...

വിധവയുമായി പ്രണയം, തടസം നിന്ന അയൽവാസിക്ക് കെണിയൊരുക്കി 35കാരൻ, ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് കൈപ്പത്തിപോയത് മുൻ കാമുകിയ്ക്ക്

ബാഗൽകോട്ട്: കർണാടകയിൽ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സൈനികന്റെ വിധവയ്ക്ക് ഇരു കൈപ്പത്തിയും നഷ്ടമായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സൈനികന്റെ വിധവയുമായുള്ള ബന്ധത്തിന് തടസം നിന്ന അയൽവാസിയെ അപായപ്പെടുത്താനുള്ള 35കാരന്റെ ശ്രമത്തിൽ പക്ഷേ പരിക്കേറ്റത്...

‘സ്ത്രീകളെ ബഹുമാനിക്കാത്ത രാക്ഷസൻ,ഉദ്ധവ് താക്കറെയ്ക്കെതിരെ ആഞ്ഞടിച്ച് കങ്കണ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട് . സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് രാക്ഷസന് ഇങ്ങനെയൊരു വിധി വന്നതെന്ന്...

Popular this week