News
ഇന്ത്യയെ വെട്ടിമുറിച്ച് ട്വിറ്റര്‍; ജമ്മു കാഷ്മീരും ലഡാക്കും വെവ്വേറെ രാജ്യങ്ങള്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂപടം വികലമായി ചിത്രീകരിച്ച് ട്വിറ്റര്‍. ജമ്മു കാഷ്മീര്‍, ലഡാക്ക് എന്നിവ പ്രത്യേക രാജ്യങ്ങളായാണ് ട്വിറ്റര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മെക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമിലെ കരിയര്‍ വിഭാഗത്തില്‍ ദൃശ്യമാകുന്ന ഭൂപടത്തിലാണ് വിവാദ ചിത്രീകരണവുമായി ട്വിറ്റര്‍ രംഗത്തെത്തിയിരിക്കുന്നത്.
ട്വിറ്ററുമായി കേന്ദ്രസര്‍ക്കാര്‍ ഇടഞ്ഞുനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവമുണ്ടായിരിക്കുന്നത്. ഇതാദ്യമായല്ല ട്വിറ്റര്‍ ഇന്ത്യയുടെ വികലമായ ഭൂപടം കാണിക്കുന്നത്. ജമ്മു കാഷ്മീരിലെ ലേ പ്രദേശം ട്വിറ്റര്‍ നേരത്തേ അടയാളപ്പെടുത്തിയത് ചൈനയുടെ ഭാഗമായാണ്. ഇതിനെതിരേ കേന്ദ്രം കടുത്ത എതിര്‍പ്പ് അറിയിക്കുകയും ചെയ്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News