26.7 C
Kottayam
Monday, May 6, 2024

സംസ്ഥാനത്ത് ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 16 മുതല്‍ ഒമ്പത് ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ജൂണ്‍ 16,17 തീയതികളില്‍ 9 ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വെ അറിയിച്ചു.

മൈസൂര്‍ കൊച്ചുവേളി മൈസൂര്‍ എക്സ്പ്രസ്സ്, ബാംഗ്ലൂര്‍ എറണാകുളം ബാംഗ്ലൂര്‍ സൂപ്പര്‍ ഫാസ്റ്റ്, എറണാകുളം കാരൈക്കല്‍ എറണാകുളം എക്സ്പ്രസ്സ്,മംഗലാപുരം കോയമ്പത്തൂര്‍ മംഗലാപുരം, മംഗലാപുരം ചെന്നൈ മംഗലാപുരം വെസ്റ്റ് കോസ്റ്റ്, മംഗലാപുരം ചെന്നൈ മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ തിരുവനന്തപുരം ചെന്നൈ വീക്കിലി സൂപ്പര്‍ ഫാസ്റ്റ്,ചെന്നൈ ആലപ്പുഴ ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്,എന്നീ ട്രെയിനുകളാണ് സര്‍വീസ് പുനരാരംഭിക്കുന്നത്.

യാത്രക്കാര്‍ കുറഞ്ഞതോടെ സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ നിറുത്തലാക്കിയിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയ സാഹചര്യത്തിലാണ് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week