മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് ഒരേയൊരു മലയാള താരത്തെ! ആരാണെന്ന് അറിയേണ്ടേ..?

മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും അടക്കം ഒട്ടുമിക്ക താരങ്ങളും സോഷ്യല്‍ മീഡിയയിലും സജീവമാണ്. മമ്മൂട്ടിയെ അപേക്ഷിച്ച് മോഹന്‍ലാലിനാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സുള്ളത്. അതേസമയം, ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നത് വളരെ കുറച്ച് പേരെ മാത്രമാണ്.

മലയാളികളുടെ ലാലേട്ടനായ മോഹന്‍ലാല്‍ കേവലം 22 പേരെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഇതിലാകട്ടെ മലയാളത്തില്‍ നിന്നുള്ള താരങ്ങള്‍ കുറച്ച് പേര്‍ മാത്രമേയുള്ളൂ. ഇപ്പോഴിതാ മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. രസകരമായ വസ്തുത മലയാള സിനിമയില്‍ മോഹന്‍ലാല്‍ ഫോളോ ചെയ്യുന്ന നടന്‍ പൃഥ്വിരാജ് മാത്രമാണെന്നതാണ്.

മ്യൂസിക് ഡയറക്ടര്‍ എആര്‍ റഹ്മാനേയും സംവിധായകന്‍ പ്രിയദര്‍ശനേയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനേയും, മകന്‍ പ്രണവിനെയും അദ്ദേഹം ഫോളോ ചെയ്യുന്നുണ്ട്.നിലവില്‍ 3.6 മില്യണ്‍ ഫോളോവേഴ്സാണ് മോഹന്‍ലാലിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രമായിട്ടുള്ളത്. അതേസമയം മമ്മൂട്ടിയ്ക്കാകട്ടെ 2.4 മില്യണ്‍ ഫോളോവേഴ്സാണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്.

എന്നാല്‍ മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് ആകട്ടെ വെറും രണ്ട് പേരെ മാത്രമാണ്. ഇതിലൊരാള്‍ നടനും മകനുമായ ദുല്‍ഖര്‍ സല്‍മാന്‍ ആണ്. മറ്റൊരാള്‍ നടന്‍ ജിനു ബെന്‍ ആണ്. കുള്ളന്റെ ഭാര്യ എന്ന ചിത്രത്തിലെ നടനാണ് ജിനു. മമ്മൂട്ടി മോഹന്‍ലാലിനേയും ഫോളോ ചെയ്യുന്നില്ലെന്നതും ശ്രദ്ധേയമാണ്.