32.4 C
Kottayam
Monday, September 30, 2024

കേന്ദ്രം അനുവദിച്ച 9 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ ജാര്‍ഖണ്ഡില്‍ നിന്ന് കൊച്ചിയിലെത്തിച്ചു

Must read

കൊച്ചി: കേരളത്തിന് കേന്ദ്രം അനുവദിച്ച 9 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ ജാര്‍ഖണ്ഡില്‍ നിന്ന് കൊച്ചിയിലെത്തിച്ചു. ഇതരസംസ്ഥാനങ്ങളില്‍ ടാങ്കര്‍ പിടിച്ചെടുക്കാനുള്ള ശ്രമം അതിജീവിച്ച് സാഹസികമായാണ് പ്രത്യേക ദൗത്യസംഘം റോഡ്മാര്‍ഗം ഓക്‌സിജന്‍ എത്തിച്ചത്. ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡീഷ, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെ 2400 കിലോമീറ്റര്‍ പിന്നിട്ടായിരുന്നു യാത്ര.

കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ ക്രയോജനിക് ടാങ്കറിലേക്ക് ഓക്‌സിജന്‍ മാറ്റി. കോയമ്പത്തൂര്‍ വ്യോമസേന വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച ജാര്‍ഖണ്ഡിലേക്ക് എയര്‍ലിഫ്റ്റ് ചെയ്ത ടാങ്കറാണ് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ഓക്‌സിജന്‍ നിറച്ച് റോഡ്മാര്‍ഗം മടങ്ങിയെത്തിയത്.

യാത്രക്കിടെ ഒഡീഷയിലെ ഭുവനേശ്വറില്‍ വച്ച് ടാങ്കര്‍ പിടിച്ചെടുക്കാന്‍ സ്വകാര്യ ആശുപത്രികള്‍ ശ്രമിച്ചു. എന്നാല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ആന്ധ്രാപ്രദേശിലെ പോച്ചം പള്ളിയിലും ടാങ്കര്‍ പിടിച്ചെടുക്കാന്‍ ശ്രമമുണ്ടായെങ്കിലും വാഹനം വെട്ടിച്ചു കടന്നു.

കൊച്ചിയിലെത്തിച്ച ഓക്‌സിജിന്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ എയര്‍പ്രോഡക്റ്റിലെ കരുതല്‍ ടാങ്കറിലേക്ക് മാറ്റി നിറച്ചു. അടുത്തദിവസങ്ങളിലായി രണ്ടു ടാങ്കറുകളില്‍ നിന്ന് 18 ടണ്‍ ഓക്‌സിജന്‍ കൂടി എത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിറിയയിലെ ഐഎസ് ട്രെയിനിം​ഗ് ക്യാമ്പിൽ അമേരിക്കയുടെ വ്യോമാക്രമണം; 37 ഭീകര‍ർ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്രെയിനിംഗ് ക്യാമ്പിൽ അമേരിക്കയുടെ വ്യോമാക്രമണം. ഈ മാസം രണ്ട് തവണകളിലായി നടത്തിയ വ്യോമാക്രമണത്തിൽ 37 ഭീകരരെ വധിച്ചെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റിൻ്റെയും അൽ ഖ്വയ്ദയുമായി ബന്ധമുള്ള...

പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു,മാനേജർ ജോഷി കുറ്റക്കാരൻ

കൊച്ചി : പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി...

Gold Rate Today: വീണ്ടും ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56640  രൂപയാണ്.  ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ...

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

Popular this week