നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്; പൊട്ടിവീണ മരങ്ങള്‍ക്കിടയില്‍ ആസ്വദിച്ച് ടെലിവിഷന്‍ താരം ദീപിക സിംഗിന്റെ ഫോട്ടോഷൂട്ട്! രൂക്ഷ വിമര്‍ശനം
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റ് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ വന്‍ നാശനഷ്ടങ്ങളും ദുരിതങ്ങളുമാണ് തീര്‍ത്തത്. ഈ സാഹചര്യത്തില്‍ ചുഴലിക്കാറ്റിന്റെ രൗദ്രഭാവത്തില്‍ പൊട്ടിവീണ മരങ്ങള്‍ക്കിടയിലും ദുരിത പെയ്ത്തായ മഴയിലും ആസ്വദിച്ച് ഫോട്ടോഷൂട്ട് നടത്തി ടെലിവിഷന്‍ താരമായ ദീപിക സിംഗ്. സംഭവത്തില്‍ താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയരുകയാണ്.
ദുരിതനാളില്‍ തന്നെ വേണമായിരുന്നോ ഈ ഉല്ലാസം എന്ന ചോദ്യമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. പൊട്ടിവീണ മരങ്ങള്‍ക്കിടയില്‍ നിര്‍ത്താതെ പെയ്യുന്ന മഴ ആസ്വദിച്ചുള്ള ചിത്രമാണ് താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഒപ്പം മഴയില്‍ കുതിര്‍ന്നുള്ള നൃത്തച്ചുവടുകളും ദീപിക സിംഗ് പങ്കുവെച്ചിട്ടുണ്ട്.
ഇതോടെയാണ് സോഷ്യല്‍മീഡിയയും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ‘ചുഴലിക്കാറ്റ് കാരണം ആളുകള്‍ മരിക്കുന്നു, നിങ്ങള്‍ ഇത് ആസ്വദിക്കുന്നു. എന്തൊരു നാണക്കേടാണ്, ‘ തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
https://www.instagram.com/p/CPARk2uhj9O/?utm_source=ig_web_copy_link
നിങ്ങള്‍ക്ക് കൊടുങ്കാറ്റിനെ ശാന്തമാക്കാന്‍ കഴിയില്ല, അതിനാല്‍ ശ്രമിക്കുന്നത് നിര്‍ത്തുക. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് സ്വയം ശാന്തമാക്കുക, പ്രകൃതിയെ സ്വീകരിക്കുക, അത് ഇരുണ്ട മാനസികാവസ്ഥകളാണ്, കാരണം കൊടുങ്കാറ്റ് കടന്നുപോകുമെന്ന് ദീപിക ചിത്രം പങ്കുവെച്ച് കുറിച്ചു.
ഇതോടൊപ്പം സ്വന്തം വീടിന്റെ പുറത്ത് വീണ മരത്തിന്റെ ഇടയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇതെന്നും ആര്‍ക്കും പരിക്കില്ലെന്നും താരം ചിത്രം പങ്കുവെച്ച് കുറിക്കുന്നുണ്ട്. അതിനാല്‍ ചിത്രങ്ങള്‍ എടുക്കാന്‍ സാധിച്ചുവെന്നും ദീപിക കുറിക്കുന്നു.
ആസ്വദിക്കൂവെന്നും ചിത്രത്തിന് ദീപിക അടിക്കുറിപ്പ് നല്‍കുന്നുണ്ട്. ഇതും സൈബര്‍ ഇടത്ത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഈ നടപടി തീര്‍ത്തും തെറ്റാണെന്നും ലജ്ജാകരവുമാണെന്ന് പലരും അഭിപ്രായപ്പെട്ട് രംഗത്തെത്തി. ട്വിറ്ററിലും താരത്തിനെതിരെ വിമര്‍ശനം കടുക്കുകയാണ്.