KeralaNews

പി.എമ്മിന്റെയും സി.എമ്മിന്റേയും സഹായനിധിയിലേക്ക് സംഭാന ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ചുറ്റുമുള്ളവരെ സഹായിക്കൂ; വൈറലായി ശ്രീശാന്തിന്റെ കുറിപ്പ്

കൊച്ചി: കൊവിഡ് പ്രതിസന്ധി ഇന്ത്യയില്‍ രൂക്ഷമാകുമ്പോള്‍ നിരവധിയാളുകളാണ് സഹായഹസ്തവുമായി എത്തുന്നത്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സഹായനിധിയിലേക്ക് നിരവധിപേര്‍ സഹായധനം സംഭാവന ചെയ്യുന്നുമുണ്ട്.

ഇപ്പോഴിതാ ഇവരുടെ സഹായനിധിയിലേക്ക് സംഭാവന ചെയ്യുന്നതിന് മുന്‍പ് ചുറ്റുമുള്ളവരെ സഹായിക്കൂ എന്ന പ്രതികരണവുമായി എത്തിയിരിക്കുകയാണ് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ഫേസ്ബുക്കിലൂടെ താരം പോസ്റ്റ് ചെയ്ത കുറിപ്പാണിപ്പോള്‍ വൈറലായിരിക്കുന്നത്.

‘മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും കോവിഡ് ദുരിതാശ്വാസ സഹായനിധിയിലേക്ക് സംഭാവന നല്‍കുന്നതിന് മുന്‍പ് നിങ്ങളുടെ ചുറ്റുമുള്ളവരെ നോക്കൂ. ഈ പ്രതിസന്ധിയില്‍ കഷ്ട്ടപ്പെടുന്ന നിങ്ങളുടെ കുടുംബക്കാരോ സുഹൃത്തുക്കളോ ജോലിക്കാരോ ഉണ്ടെങ്കില്‍ അവരെ സഹായിക്കൂ.

ആദ്യം അവരെ കരുത്തരാക്കൂ. കാരണം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമല്ല നിങ്ങള്‍ക്ക് മാത്രമേ അവരുടെ അടുത്ത് എത്തുവാന്‍ സാധിക്കൂ.” എന്നാണ് താരത്തിന്റെ പോസ്റ്റ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ശിഖര്‍ ധവാന്‍, പാറ്റ് കമ്മിന്‍സ്, ബ്രെറ്റ്‌ലീ തുടങ്ങി നിരവധി ക്രിക്കറ്റ് താരങ്ങള്‍ സഹായ നിധിയിലേക്ക് നേരത്തെ സംഭാവന ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button