24.1 C
Kottayam
Sunday, June 7, 2026

‘നിന്നെക്കൊണ്ട് അതിനൊന്നും സാധിക്കില്ല ഗുണ്ടുമണീ’, ഉണ്ണിയേട്ടന്റെ വാക്കുകള്‍ വാശിയായി എടുത്തു; വീണ്ടും രണ്ട് കിലോ കൂടി കുറച്ചെന്ന് അനു സിതാര

Must read

മലയാള സിനിമാലോകത്തെ മസില്‍ ഹീറോ ഉണ്ണി മുകുന്ദന്‍ ആണ് തന്റെ ഡയറ്റ് പ്ലാനിന് പിന്നിലെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ വീണ്ടും ശരീര ഭാരം കുറഞ്ഞെന്ന് നടി അനു സിത്താര. ഈ ഡയറ്റ് പിന്തുടര്‍ന്ന് ഒരുമാസം കൊണ്ട് ആറ് കിലോയിലേറെ ശരീരഭാരം കുറച്ചെന്ന് വെളിപ്പെടുത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ അനു സിത്താര ഇപ്പോള്‍ താരമാണ്. ശരിയായ ഡയറ്റ് പഠിപ്പിച്ചു തന്ന ഉണ്ണി മുകുന്ദന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു അനു സിത്താരയുടെ പോസ്റ്റ്. അനുവിന്റെ കൂടുതല്‍ മെലിഞ്ഞ ലുക്കിലുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇത്തരമൊരു മാറ്റം കഥാപാത്രത്തിന് വേണ്ടിയല്ലെന്നും തനിക്ക് തന്നെ വേണ്ടിയാണെന്നും അനു സിത്താര പറയുന്നു. ആറ് കിലോയായിരുന്നു ആദ്യം കുറച്ചതെന്നും എന്നാല്‍ ഏറ്റവും ഒടുവില്‍ നോക്കിയപ്പോള്‍ ശരീരഭാരം രണ്ട് കിലോകൂടി കുറഞ്ഞെന്നും അനു പറയുന്നു. ഒരു മാസം കൃത്യമായി ഡയറ്റ് തുടര്‍ന്നു. ഒപ്പം നൃത്തവും പ്രാക്ടീസ് ചെയ്തു. നേരത്തെ നൃത്തം ചെയ്ത് തുടങ്ങുമ്പോഴേക്ക് കിതപ്പുവരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നുമില്ല, അനു പറയുന്നു.

‘ഇത് എനിക്ക് ഒക്കെ ആണെന്നാണ് തോന്നുന്നത്. ഇപ്പോള്‍ രാമന്റെ ഏദന്‍തോട്ടം ചെയ്യുന്ന സമയത്തുള്ള ഞാനായി. അധികം ഭാരം കുറയ്ക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അത് എനിക്ക് ചേരുകയുമില്ല’, അനു പറയുന്നു.

ഹയര്‍സെക്കന്ററി ക്ലാസിലും ഡിഗ്രി ചെയ്യുമ്പോഴുമെല്ലാം മെലിഞ്ഞ ശരീരപ്രകൃതമായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് ശരീരഭാരം കൂടിത്തുടങ്ങി. ഉണ്ണിയേട്ടന് നേരത്തെ പരിചയമുള്ള ഫിറ്റ്നെസ് ട്രെയിനറുടെ സഹായം തേടിയായിരുന്നു ആദ്യം ഞാന്‍ അദ്ദേഹത്തെ വിളിച്ചത്. എന്നാല്‍ ആദ്യം ഒരു ഡയറ്റ് ഫോളോ ചെയ്യാനും നൃത്തപരിശീലനം തുടരാനുമായിരുന്നു ഉണ്ണിച്ചേട്ടന്‍ പറഞ്ഞത്.

- Advertisement -

അതിന് ശേഷം എന്ത് മാറ്റം ഉണ്ടാകുമെന്ന് നോക്കാമെന്നും പറഞ്ഞു. അങ്ങനെയാണ് എനിക്ക് ഡയറ്റ് പ്ലാന്‍ പറഞ്ഞു തന്നത്. നിന്നെക്കൊണ്ട് അതിനൊന്നും സാധിക്കില്ല ഗുണ്ടുമണീ എന്നായിരുന്നു ആദ്യം ഉണ്ണിയേട്ടന്‍ പറഞ്ഞത്. നീ ഇതൊക്കെ വെറുതെ ചോദിക്കുകയാണെന്നും പറഞ്ഞു. അപ്പോള്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കാമെന്ന് ഞാനും കരുതി. അങ്ങനെയാണ് തുടങ്ങിയത്, അനു സിത്താര പറയുന്നു.

- Advertisement -

കലാമണ്ഡലത്തില്‍ പഠിക്കുന്ന കാലത്ത് എല്ലാ ദിവസവും രാവിലെ മെയ് സാധകം എന്നൊരു സെഷന്‍ ഉണ്ടായിരിക്കും. എന്നാല്‍ പിന്നീടതൊന്നും ഞാന്‍ തുടര്‍ന്ന് കൊണ്ടുപോയിട്ടില്ല. ശരീരം ശ്രദ്ധിക്കാനും വ്യായാമങ്ങള്‍ ചെയ്യാനും തനിക്ക് മടിയാണ്. ഇത്രയൊന്നും വണ്ണം കുറയ്ക്കാനാകുമെന്ന് കരുതിയിരുന്നില്ലെന്നും ‘അനു നന്നായി മെലിഞ്ഞല്ലോ’ എന്ന് ആളുകള്‍ ചോദിക്കുമ്പോള്‍ അത് വലിയ പ്രചോദനമായെന്നും പിന്നീട് സ്ട്രിക്ട് ആയിട്ടുള്ള ഡയറ്റ് തുടങ്ങിയെന്നും താരം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week