23.7 C
Kottayam
Sunday, May 26, 2024

തിരുവനന്തപുരത്ത് പത്ത് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

Must read

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ പത്ത് പഞ്ചായത്തുകളില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു. അണ്ടൂര്‍ക്കോണം, പെരുങ്കടവിള, കാരോട്, കൊല്ലയില്‍, അരുവിക്കര, അമ്പൂരി, കാട്ടാക്കട, കുന്നത്തുകാല്‍, ആര്യങ്കോട്, ഉഴമലയ്ക്കല്‍ എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ഇവിടങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലേക്ക് എത്തിയതോടെയാണ് 10 പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണത്തിന് ജില്ലാ ഭരണകൂടം തയാറായത്. ഇവിടങ്ങളില്‍ അവശ്യസേവനത്തിനുള്ള കടകള്‍ മാത്രമേ തുറന്നു പ്രവര്‍ത്തിക്കൂ. യാത്രാ നിയന്ത്രണവും ഏര്‍പ്പെടുത്തും. പോലീസ് പട്രോളിംഗ് മേഖലയില്‍ ശക്തമാക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week