24.6 C
Kottayam
Friday, June 5, 2026

‘അമ്മയുടെ ഓക്സിജന്‍ സാച്ചുറേഷന്‍ ശരിയായ രീതിയില്‍ അല്ല സര്‍, അതീവ ഗുരുതരമാണ് ആരോഗ്യനില, മരുന്നില്ലെന്നാണ് അവര്‍ പറയുന്നത്’; കളക്ടറോട് യാചിച്ച് പെണ്‍കുട്ടി

Must read

മുംബൈ: കൊവിഡ്-19 ബാധിച്ച അമ്മയ്ക്ക് ചികിത്സയ്ക്കാവശ്യമായ മരുന്നെത്തിക്കണമെന്ന് കളക്ടറോട് യാചിച്ച് പെണ്‍കുട്ടി. കോണ്‍ഗ്രസ് നേതാവ് മിഥേന്ത്ര ദര്‍ശന്‍ സിംഗാണ് ട്വിറ്ററില്‍ അമ്മയ്ക്ക് വേണ്ടി യാചിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആവശ്യമായ സഹായങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്നും ട്വീറ്റില്‍ അദ്ദേഹം കുറിച്ചിട്ടുണ്ട്.

അതേസമയം ഗുരുതരമായ കാര്യങ്ങളാണ് പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നത്. കൊവിഡ് പോസിറ്റീവായി വീട്ടില്‍ ഐസലേഷനിലാണ് താനെന്നും അമ്മയ്ക്ക് ആവശ്യമായ ഇഞ്ചക്ഷന്‍ ആശുപത്രിയില്‍ ഇല്ലെന്നാണ് അധികൃതര്‍ പറയുന്നതെന്നും സഹായിക്കണമെന്നും കണ്ണീരണഞ്ഞുകൊണ്ട് പെണ്‍കുട്ടി പറയുന്നു.
‘ഗ്വാളിയോര്‍ കളക്ടോറോടുള്ള അഭ്യര്‍ത്ഥനയാണ് ഈ വീഡിയോ. സര്‍ എന്റെ പേര് ശ്വേതാ ജെയിന്‍. എന്റെ അമ്മ കല്യാണ്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. അമ്മയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.

ചികിത്സയ്ക്ക് ആവശ്യമായ ഇഞ്ചക്ഷന്‍ ആശുപത്രിയില്‍ ലഭ്യമല്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. മറ്റു ആശുപത്രികളില്‍ വിളിച്ച് അന്വേഷിച്ചപ്പോഴും ഇതു തന്നെയാണ് ലഭിക്കുന്ന വിവരം. അമ്മയുടെ ഓക്സിജന്‍ സാച്ചുറേഷന്‍ ശരിയായ രീതിയില്‍ അല്ല സര്‍, അതീവ ഗുരുതരമാണ് ആരോഗ്യനില.

പ്ലാസ്മ തെറാപ്പി ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്ലാസ്മ ചികിത്സ പുരോഗമിക്കുകയാണ്. ദയവ് ചെയ്ത് സഹായിക്കണം. വലിയ ആശങ്കയും മാനസിക സമ്മര്‍ദ്ദവുമാണ് അനുഭവിക്കുന്നത്. ഞാനും കൊവിഡ് പോസിറ്റീവായ വീട്ടില്‍ ഐസലോഷനില്‍ കഴിയുകയാണ്. ദയവ് ചെയ്ത് സഹായിക്കണം. ഇന്ന് 7-ാമത്തെ ദിവസമാണ്. ഇഞ്ചക്ഷന്‍ ഇല്ലെന്നാണ് പറയുന്നത്.’ ശ്വേതാ ജെയിന്‍ വീഡിയോയില്‍ പറയുന്നു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week