27.8 C
Kottayam
Wednesday, May 29, 2024

കൊച്ചിയില്‍ നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിച്ച നാലംഗ സംഘം പിടിയില്‍

Must read

കൊച്ചി: കൊച്ചിയില്‍ നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിച്ച നാലംഗ സംഘത്തെ വനം വകുപ്പ് ഫ്ളൈയിംഗ് സ്‌ക്വാഡ് പിടികൂടി. ഇവരുടെ പക്കലില്‍ നിന്ന് അഞ്ച് നക്ഷത്ര ആമകളെ കണ്ടെടുത്തു. വൈറ്റിലയിലെ ഒരു ലോഡ്ജില്‍ വച്ചാണ് സംഘം ആമകളെ വില്‍ക്കാന്‍ ശ്രമിച്ചത്. ഇവിടെയെത്തിയാണ് ഫ്ളൈയിംഗ് സ്‌ക്വാഡ് സംഘത്തെ പിടികൂടിയത്. തമിഴ്നാട് ചെന്നൈ സ്വദേശികളായ മധു, ഭാസ്‌കര്‍, ഇളങ്കോവന്‍, ആന്‍ഡ്രൂസ്, തൃശൂര്‍ സ്വദേശി ജിജി എന്നിവരാണ് പിടിയിലായത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week