കേരളത്തിലും ഇസ്ലാമോഫോബിയ ഉണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്

കേരളത്തിലും ഇസ്ലാമോഫോബിയ ഉണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. ഇസ്ലാമോഫോബിയ കേരളത്തിലും ഉണ്ടെന്ന കാര്യം പലരും സമ്മതിക്കില്ല. പക്ഷേ കേരളത്തിലും ഉണ്ട്, അത് കൂടുതലുമാണെന്ന് പാര്‍വതി തിരുവോത്ത് പറയുന്നു. ദ ഹിന്ദു അഭിമുഖത്തിലാണ് പരാമര്‍ശം. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ‘വര്‍ത്തമാനം’ എന്ന സിനിമയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് പാര്‍വതി തിരുവോത്ത് ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയ സംവാദങ്ങള്‍ നിശബ്ദമാക്കുന്നത് എങ്ങനെയാണ് മനസിലാക്കിയിട്ടുണ്ടെന്നും പാര്‍വതി പറയുന്നു.

‘കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ പ്രതികരിക്കുമ്പോള്‍ അനേകം മെസേജുകള്‍ തനിക്ക് ലഭിക്കാറുണ്ടെന്ന് പാര്‍വ്വതി പറയുന്നു. ഓ ഡല്‍ഹിയില്‍ നടക്കുന്ന കാര്യങ്ങളോടേ നിങ്ങള്‍ക്ക് താല്‍പര്യമുള്ളു, അല്ലേ? കേരളത്തില്‍ എന്തുതന്നെ സംഭവിച്ചാലും നിങ്ങള്‍ പ്രതികരിക്കില്ല… ഇങ്ങനെയൊക്കെയാവും സന്ദേശങ്ങള്‍. കേരളം മറ്റെല്ലാത്തില്‍ നിന്നും വേര്‍പ്പെട്ട് നില്‍ക്കുന്നു’ എന്ന രീതിയിലാണ് ഈ മെസേജുകള്‍ പാര്‍വ്വതി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News