തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ഇനിയും പ്രതിഷേധങ്ങള്‍ ഉയരണമെന്ന് നടി പാര്‍വതി തിരുവോത്ത്. ‘സൂര്യ’ പ്രഭാഷണ പരമ്പയില്‍ വിയോജിപ്പിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കരുത്. സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. വയലന്‍സിലൂടെ സൈലന്‍സ് സൃഷ്ടിക്കാനാണ് ശ്രമം. മുംബൈയില്‍ നടന്ന പ്രതിഷേധത്തില്‍ ഞാനും പങ്കാളിയായിരുന്നു. ഇത് ശരിയല്ലെന്ന് വിളിച്ചുപറയാന്‍, ചോദ്യങ്ങള്‍ ചോദിക്കാന്‍ നാം തയ്യാറാകണം.
ചുറ്റും അസ്വസ്ഥതകള്‍ നിറയുമ്പോള്‍ സ്വസ്ഥമായിരിക്കാനാകില്ല. എഎംഎംഎയില്‍ പല ചോദ്യങ്ങള്‍ ചോദിച്ചപ്പോഴും എന്തിനാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതെന്ന് പലരും ചോദിച്ചിരുന്നു. അതുതന്നെയാണ് ഇന്നും പലരും പലവിധത്തില്‍ ചോദിക്കുന്നത്. എന്തിനാണ് ചില വിഷയങ്ങളില്‍ എതിര്‍ക്കുന്നതെന്നും ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും.