KeralaNewsRECENT POSTS
കൊല്ലത്ത് 15 വയസുകാരിയുടെ കണ്ണില്‍ നിന്ന് പുറത്തെടുത്തത് 2.5 സെന്റി മീറ്റര്‍ നീളമുള്ള വിര!
കൊല്ലം: കൊല്ലം താലൂക്ക് ആശുപത്രിയില്‍ നേത്രരോഗ ചികിത്സയ്ക്കെത്തിയ 15 വയസുകാരിയുടെ കണ്ണില്‍ നിന്നു പുറത്തെടുത്തത് 2.5 സെന്റി മീറ്റര്‍ നീളമുള്ള വിര. നേത്രരോഗ വിദഗ്ധ ഡോ. അഞ്ജലിയാണ് ശസ്ത്രക്രിയയിലൂടെ വിരയെ പുറത്തെടുത്തത്. കണ്ണിലെ ചുവപ്പു നിറത്തെ തുടര്‍ന്നാണ് 15 വയസ്സുകാരിയെ ആശുപത്രിയില്‍ എത്തിച്ചത്.
പരിശോധനയില്‍ കണ്‍തടത്തിനെയും കണ്‍പോളയേയും ബന്ധിക്കുന്ന ആവരണമായ കണ്‍ജങ്ടൈവയുടെ ഉള്ളില്‍ വിരയെ കണ്ടെത്തുകയായിരിന്നു. ഉടന്‍ തന്നെ പുറത്തെടുത്തു. ചിലതരം കൊതുകുകള്‍ പരത്തുന്ന ഡൈറോഫൈലേറിയ ഇനത്തില്‍പ്പെട്ടതാണ് വിരയാണിതെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.കെ.ആര്‍ സുനില്‍കുമാര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News