FeaturedHealthKeralaNews

തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കൊവിഡ് കണക്ക് ഉയരുമെന്ന് ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സംസ്ഥാനത്തെ കൊവിഡ് കണക്ക് ഉയരുമെന്ന് ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഒന്നാംഘട്ട പോളിംഗ് തുടങ്ങിയ സമയത്ത് പലയിടങ്ങളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. ഇത് വലിയ ആശങ്ക സൃഷ്ടിച്ചു.

പ്രചാരണത്തിന്റെ പലഘട്ടങ്ങളിലും പലയിടങ്ങളിലും വലിയ തിരക്കുകള്‍ ഉണ്ടാകുന്നുണ്ട്. അത് ഒഴിവാക്കണം. നിലവിലെ പോരായ്മകള്‍ പരിഹരിച്ചാകും മുന്നോട്ട് പോവുകയെന്നും മന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം മുന്നില്‍ കാണണമെന്നും ജാഗ്രത കൈവിടരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button