25.5 C
Kottayam
Thursday, May 9, 2024

നാദപുരത്ത് വന്‍ ബോംബ് ശേഖരം പിടികൂടി

Must read

കോഴിക്കോട്: നാദാപുരം ചേലക്കാട്ടില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് വന്‍ ബോംബ് ശേഖരം കണ്ടെത്തി. പറമ്പിലെ ഇടവഴിയില്‍ ബക്കറ്റില്‍ സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. 10 സ്റ്റീല്‍ ബോംബ്, രണ്ടു നാടന്‍ ബോംബ്, രണ്ട് പൈപ്പ് ബോംബ് എന്നിവയാണ് പിടികൂടിയത്. തൊഴിലുറപ്പ് തൊഴിലാളികള്‍ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. കുറ്റ്യാടി പോലീസ് സ്ഥലത്തെത്തി ബോംബുകള്‍ കസ്റ്റഡിയിലെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week