ഏറ്റുമാനൂർ:പ്രശസ്ത സാഹിത്യകാരിയും റിട്ടയേർഡ് അദ്ധ്യാപികയുമായ ശ്രീമതി.എം.കെ.തങ്കമണിയമ്മ (74) അന്തരിച്ചു. “അമ്മേ ഗാന്ധാരി” എന്ന നോവൽ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ഇതിഹാസ നോവലാണ്. “ശ്രീദേവി” എന്ന തൂലികാനാമത്തിൽ രചനകൾ നടത്തിവന്ന ഇവർക്ക് അദ്ധ്യാപക കലാസാഹിത്യ പുരസ്കാരമായ പ്രഥമ മുണ്ടശ്ശേരി അവാർഡ് ലഭിച്ചിട്ടുണ്ട്. കൂടാതെ “മരണമില്ലാത്തവർ” എന്ന പേരിൽ കഥാസമാഹാരം പ്രസിദ്ധീകൃതമായിട്ടുണ്ട്. ദേശീയ സംസ്ഥാന തലത്തിൽ പുരസ്കാരങ്ങൾ നേടിയ ഏഴു ചെറുകഥകളുടെ സമാഹാരമാണ് ഈ പുസ്തകം നായരമ്പലം സഹോദരൻ അയ്യപ്പൻ അവാർഡ്, ഉറൂബ് അവാർഡ് തുടങ്ങി നിരവധി അവാർഡ്കളും ഇവർക്ക് ലഭിച്ചിട്ടുണ്ട്. പരേത കൊടുങ്ങൂർ വേളളിയേടത്ത് കുടുംബാംഗമാണ്. റിട്ടയേർഡ് അദ്ധ്യാപകനായ (കോട്ടയം രാജാസ് ഹൈസ്കൂൾ പാതിരിയാട്) എ.എൻ.രാമചന്ദ്രൻ നായരുടെ പത്നിയാണ്. എക്സൈസ് വകുപ്പിൽ സർക്കിൾ ഇൻസ്പെക്ടർ ആയ ആർ.ജയചന്ദ്രൻ, സാമൂഹിക ക്ഷേമ വകുപ്പിൽ യു.ഡി ക്ലർക്ക് (കടുത്തുരുത്തി) ആർ. ഗോപിനാഥ് എന്നിവർ മക്കളും ഏറ്റുമാനൂർ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ അദ്ധ്യാപികയായ സിന്ധു.എസ്സ് മരുമകളുമാണ്. ശവസംസ്കാരം 11.11.2019 തിങ്കൾ ഉച്ചക്ക് 2 മണിക്ക് ആറുമാനൂർ വീട്ടുവളപ്പിൽ.