CrimeNationalNewsRECENT POSTS
രണ്ടു രൂപയെ ചൊല്ലി തര്‍ക്കം; 24കാരനെ യുവാവ് ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊന്നു
ഹൈദരാബാദ്: രണ്ട് രൂപയെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ ഇരുപത്തിനാലുകാരനെ യുവാവ് ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊന്നു. ആന്ധ്രാപ്രദേശില്‍ കിഴക്കന്‍ ഗോദാവരി ജില്ലയിലാണ് സംഭവം. നിര്‍മ്മാണ തൊഴിലാളിയായ സുവര്‍ണ്ണരാജുവാണ് കൊല്ലപ്പെട്ടത്. തന്റെ സൈക്കിള്‍ ടയറില്‍ കാറ്റ് നിറയ്ക്കാനായി കടയിലെത്തിയതായിരുന്നു സുവര്‍ണ്ണരാജു. ഇയാളുടെ കയ്യില്‍ കാറ്റ് നിറച്ചതിന് കൊടുക്കാന്‍ രണ്ട് രൂപ ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഷോപ്പുടമയായ സമ്പായുമായി ഇയാള്‍ തര്‍ക്കത്തിലായി.
ഈ സമയം സംഭവം കണ്ടുനിന്ന സുഹൃത്ത് അപ്പാറാവുവാണ് ഇരുമ്പു വടികൊണ്ട് സുവര്‍ണ്ണ രാജുവിന്റെ തലയ്ക്ക് അടിച്ചത്. ഇതുകണ്ട സ്ഥലത്തുണ്ടായിരുന്നവര്‍ അപ്പോള്‍ത്തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News