മാമാങ്കത്തില്‍ അനു സിതാരയ്ക്ക് പകരം വരേണ്ടിയിരുന്നത് മാളവിക? സംഭവിച്ചത് എന്ത്?
ആരാധകര്‍ ഏറെ ആകാഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം റിലീസിന് ഒരുങ്ങുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 100 കോടിയോളം ചെലവഴിച്ചാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതു മുതല്‍ തന്നെ വിവാദങ്ങളും ആരംഭിച്ചിരിന്നു. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഒരുക്കിയിരുന്നത് സജീവ് പിള്ളയായിരുന്നു. എന്നാല്‍ നിര്‍മാതാവുമായി പ്രശ്നങ്ങള്‍ ഉടലെടുത്തതോടെ സജീവ് പിള്ള സംവിധാനത്തില്‍ നിന്ന് മാറി. തുടര്‍ന്ന് എം പത്മകുമാറാണ് മാമാങ്കം സംവിധാനം ചെയ്തത്.
സജീവ് പിള്ള മാത്രമല്ല മുന്‍പ് ചിത്രത്തിലുണ്ടായിരുന്ന പല താരങ്ങളെയും മാറ്റിയിരുന്നു. മമാങ്കം സിനിമയുമായി ബന്ധപ്പെട്ട് നടി മാളവിക മേനോന്റെ ഫേസ്ബുക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. റീ ഷൂട്ടിനിടെ തനിക്ക് മാമാങ്കമെന്ന അദ്ഭുതകരമായ സിനിമ നഷ്ടമായെന്നാണ് മാളവിക പറയുന്നത്.
”മാമാങ്കത്തില്‍ നിന്നുള്ള ഒരു ചിത്രമാണിത്! നിര്‍ഭാഗ്യവശാല്‍, റീഷൂട്ടിനിടെ ഈ അത്ഭുതകരമായ സിനിമ എനിക്ക് നഷ്ടമായി! വിധി… പൊറിഞ്ചുമറിയത്തിന്റെ ഷൂട്ട് ഉള്ളതിനാല്‍ തീയതികള്‍ പ്രശ്നമായി പിഎംജെ (പൊറിഞ്ചുമറിയം ജോസ്) പോലുള്ള ഒരു ഹിറ്റ് ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്, എന്നാല്‍ നഷ്ടം നഷ്ടമാണ് (മാമാങ്കം). ‘പ്രതീക്ഷയാണ് എന്നെ ചലിപ്പിക്കുന്നത് ‘ഒപ്പം നിങ്ങളുടെ പ്രാര്‍ത്ഥനകളിലൂടെയും എനിക്ക് നല്ലത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” മാമാങ്കത്തിനായി എടുത്ത മനോഹരമായ ചിത്രം പങ്കുവെച്ചു കൊണ്ട് മാളവിക കുറിച്ചു. അനു സിത്താരയ്ക്ക് പകരം വരേണ്ടിയിരുന്നത് മാളവികയായിരുന്നുവോയെന്നാണ് ആരാധകരുടെ ചോദ്യം.