27.8 C
Kottayam
Sunday, May 5, 2024

തിരുവനന്തപുരം മേയര്‍ തെരഞ്ഞെടുപ്പ് 12 ന്

Must read

തിരുവനന്തപുരം: മേയര്‍ ബ്രോ വി.കെ.പ്രശാന്ത് വട്ടിയൂര്‍ക്കാവ് എം.എല്‍.എ ആയതിനേത്തുടര്‍ന്ന് ഒഴിവുവന്ന തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 12 ന് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌ക്കരന്‍ വരണാധികാരിക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരം ജില്ലാ കളക്ടറാണ് വരണാധികാരി.സി.പി.എമ്മിന് ഒറ്റയ്ക്ക് ഭരണം നടത്തുന്നതിനുള്ള ഭൂരിപക്ഷം കോര്‍പറേഷനിലില്ല.എന്നാല്‍ ബി.ജെ.പിയുമായി കോണ്‍ഗ്രസ് സഖ്യംചേരില്ലെന്ന് ഉറപ്പുള്ളതിനാല്‍ നഗരഭരണത്തില്‍ വലിയ അട്ടിമറിയ്ക്ക് സാധ്യതയില്ല

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week