Home-bannerKeralaNews
ഇന്ന് ഹർത്താൽ
പാലക്കാട്: വാളയാര്‍ കേസ് അട്ടിമറിയില്‍ പ്രതിഷേധിച്ച് പാലക്കാട് ജില്ലയില്‍ ഇന്ന് യുഡിഎഫ് 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അതേസമയം ഹര്‍ത്താല്‍ ദിനാചരണം മാത്രമാണ് നടത്തുന്നതെന്നും നിര്‍ബന്ധമായി കടകള്‍ അടപ്പിക്കില്ലെന്നും കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അറിയിച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്.
കോട്ടപ്പുറം തിരുവളയനാട് ഭഗവതി ക്ഷേത്രത്തിലെ ആഘോഷത്തെ തുടര്‍ന്ന് കരിമ്പുഴ-ഒന്ന് വില്ലേജിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായും അറിയിച്ചു.കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ഇന്നലെ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് ഏകദിന ഉപവാസം നടത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News