പ്രസവിച്ച് നാലാംദിനം ചോരക്കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച സംഭവം,21 കാരിയായ അമ്മ പിടിയില്‍

കോഴിക്കോട്:ചോരകുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശിനിയായ 21 വയസ്സുകാരിയാണ് പന്നിയങ്കര പോലീസിന്റെ പിടിയിലായത്. 21 വയസ്സുള്ള മലപ്പുറം സ്വദേശിയായ യുവതിയുടെ സുഹൃത്താണ് കുട്ടിയുടെ അച്ഛന്‍. ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രസവം നടത്തിയ ശേഷം കോഴിക്കോടെത്തി നാല് ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നല്‍കി.

കരിപ്പൂര്‍ വിമാനത്താവളത്തിനടുത്ത കെ.എഫ്.സിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് യുവതിയും യുവാവും പരിചയത്തിലാകുന്നത്. പ്രസവം അടുത്ത സമയത്ത് യുവതി ബെംഗളൂരുവിലേക്ക് പോയി. തുടര്‍ന്ന് പ്രസവശേഷം കോഴിക്കോട് എത്തിയ ഇവര്‍ യുവാവിന്റെ ബൈക്കില്‍ വന്നാണ് തിരുവണ്ണൂര്‍ മാനാരിയിലെ പള്ളിക്ക് മുന്നില്‍ ഉപേക്ഷിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം യുവാവ് ഗള്‍ഫിലേക്ക് കടക്കുകയും ചെയ്തു. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ ഐ.പി.സി 317, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 എന്നീ വകുപ്പുകള്‍ ചുമത്തി ജാമ്യമില്ലാ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞയാഴ്ചയായിരുന്നു തിരുവണ്ണൂര്‍ മാനാരിയിലെ പള്ളിക്കുമുന്നില്‍ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News