CrimeKeralaNews

മാന്നാനത്ത് ഷാപ്പിലെ കൊലപാതകം,പ്രതി കത്തിയെടുത്തത് വീട്ടില്‍ നിന്നും,സംസ്‌കാര സമയത്തും സംഘര്‍ഷത്തിന് അയവില്ല,പെപ്പര്‍ സ്പ്രേ പ്രയോഗവുമായി ഒരു സംഘം

മാന്നാനം:ഷാപ്പുംപടിയില്‍ കുത്തേറ്റുമരിച്ച പെയിന്റിംഗ് തൊഴിലാളിയുടെ സംസ്‌കാര ചടങ്ങിനിടയിലും സംഘര്‍ഷം. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഞായറാഴ്ച രണ്ടരയോടെയാണ് സംസ്‌കാരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തതോടെ സംസ്‌കാരം നാലു മണിയിലേക്ക് മാറ്റി. എന്നാല്‍ ഈ സമയത്ത് വാഹനത്തില്‍ സ്ഥലത്തെത്തിയ ഒരു സംഘമാളുകള്‍ മരണവീട്ടില്‍ കൂടി നിന്നയാളുകള്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗിയ്ക്കുകയായിരുന്നു. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തുകയും ആളുകളെ സ്ഥലത്തുനിന്നും പിരിച്ചുവിടുകയുമായിരുന്നു.തുടര്‍ന്ന് സംസ്‌കാരവും നടന്നു.

അതേ സമയം ഷാപ്പില്‍ മദ്യപാനത്തേത്തുടര്‍ന്നുണ്ടായ ചെറിയ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.തര്‍ക്കം പറഞ്ഞു തീര്‍ത്ത് ഷാപ്പ് ഉടമ പ്രതിയെ പറഞ്ഞയച്ചെങ്കിലും വീട്ടില്‍ പോയി കത്തിയുമായി മടങ്ങിയെത്തി കാവപാതകം നടത്തുകയായിരുന്നു.കേസിലെ പ്രതി വേലംകുളം സ്വദേശി രതീഷിനെ(കുട്ടിയെ-40) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ശനിയാഴ്ച വൈകിട്ടാണ് മാന്നാനം ഷാപ്പുംപടിയില്‍ മാന്നാനം നെടുമ്പറമ്പില്‍ സന്തോഷെന്നയാള്‍ കുത്തേറ്റു മരിച്ചത്.ഷാപ്പിനു മുന്നില്‍ കുത്തേറ്റു വീണു കിടന്ന ഇദ്ദേഹത്തെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

പെയിന്റിംഗ് തൊഴിലാളിയായ സന്തോഷും പ്രതി രതീഷും തമ്മില്‍ ഷാപ്പില്‍വച്ചും ഇതിനു മുമ്പും വാക്കു തര്‍ക്കമുണ്ടായിരുന്നു.ഇതേ തുടര്‍ന്നുണ്ടായ കയ്യാങ്കളിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പ്രതി രതീഷിനെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി.ഇയാള്‍ക്കൊപ്പം മറ്റു ചില സുഹൃത്തുക്കള്‍ കൂടി ക്യത്യത്തില്‍ ഉള്‍പ്പെട്ടതായാണ് സൂചന. ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.,/p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button