സ്ത്രീകള്‍ ഇത്തരത്തില്‍ ചീത്ത വിളിക്കാന്‍ പാടില്ല. ഈ സ്ത്രീകളുടെ ഭര്‍ത്താക്കന്‍മാരാണ് വിജയ് പി നായരെ അടിച്ചിരുന്നതെങ്കില്‍ താന്‍ കയ്യടിയ്ക്കുമായിരുന്നു,ഭാരത സ്ത്രീകള്‍ സതീദേവികളാണെന്നും പി.സി.ജോര്‍ജ്

തിരുവനന്തപുരം: യൂ ട്യൂബിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ ഡോ. വിജയ് പി നായരെ കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മിയും സംഘവും കൈയ്യേറ്റം ചെയ്‌ത സംഭവത്തിൽ പ്രതികരണവുമായി പി സി ജോര്‍ജ് എംഎല്‍എ. ഒരു ചാനൽ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭാരതത്തില്‍ സ്ത്രീകള്‍ സീതാദേവികളാണ്. അവര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാത്ത പോലീസുകാരെയാണ് കുറ്റം പറയേണ്ടതെന്നും പി സി ജോര്‍ജ് പറയുകയുണ്ടായി.

ഒരു സ്ത്രീകളോടും താന്‍ ഇതുവരെ മോശമായി പെരുമാറിയിട്ടില്ല. എന്നാൽ തെറ്റ്‌ ചെയ്താല്‍ സ്ത്രീ പുരുഷ വ്യത്യാസം കാണിക്കാറില്ല. ഓരോ ദിവസവും രാവിലെ നിരവധി സ്ത്രീകളാണ് എന്റെ അടുത്ത് നിവേദനവുമായി വരുന്നത്. അവരും ഒറ്റക്കല്ലേ വരുന്നത്. എന്നിട്ടും ഇന്നേവരെ ഒരു സ്ത്രീ പോലും എനിക്കെതിരെ പരാതി പറഞ്ഞിട്ടില്ല. ഇതുപോലുള്ള ആളുകള്‍ക്ക് അടി കൊടുക്കണമെന്നതുതന്നെയാണ് എന്റെയും അഭിപ്രായം. പക്ഷെ മഷി ഒഴിക്കലും ചീത്ത വിളിക്കലും എല്ലാം തെറ്റാണ്. സ്ത്രീകള്‍ ഇത്തരത്തില്‍ ചീത്ത വിളിക്കാന്‍ പാടില്ല. ഈ സ്ത്രീകളുടെ ഭര്‍ത്താക്കന്‍മാരാണ് വിജയ് പി നായരെ അടിച്ചിരുന്നതെങ്കില്‍ താന്‍ കയ്യടിക്കുമായിരുന്നെന്നും സ്ത്രീകള്‍ ആയുധമെടുക്കേണ്ടെന്നും പി സി ജോർജ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News