പ്രശസ്തരായ സ്ത്രീകളെ അപമാനിച്ചു സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവര്‍ ചേര്‍ന്ന് മുഖത്തടിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തതിനെതിരെ അഡ്വ. ശ്രീജിത്ത് പെരുമന രംഗത്ത്. അശ്ലീല പ്രചാരണങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച വ്യക്തിക്കെതിരെ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും നടത്തിയ ആള്‍ക്കൂട്ട വിചാരണയെ അങ്ങേയറ്റം അപലപിക്കുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിയനവധി ആളുകള്‍ വിളിക്കുന്നുണ്ടെന്നും എന്നാല്‍ ഈ വിഷയത്തില്‍ പ്രതിയും ഇരയുമായ ആ തോന്ന്യാസി നല്‍കുന്ന പരാതിക്ക് മാത്രമേ നിയമപരമായി പ്രസക്തിയുള്ളൂവെന്നും അയാള്‍ പരാതിക്ക് തയ്യാറല്ല എന്നുമാത്രമല്ല ചെയ്തത് പക്കാ തോന്ന്യാസമാണ് എന്ന് സമ്മതിക്കുകയും ചെയ്ത സാഹചര്യത്തില്‍ തത്ക്കാലം ഈ വിഷയത്തില്‍ വക്കാലത്തുകള്‍ എടുക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
അതേസമയം അപമാനിക്കപ്പെട്ട ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും നല്‍കിയ പരാതിയില്‍ കേരള പോലീസ് നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല എങ്കില്‍ ഉടന്‍ കോടതിയെ സമീപിക്കാന്‍ അവര്‍ തയ്യാറാകണമെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
അഡ്വ. ശ്രീജിത്ത് പെരുമനയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
അശ്ലീല പ്രചാരണങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച വ്യക്തിക്കെതിരെ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും നടത്തിയ ആള്‍ക്കൂട്ട വിചാരണയെ അങ്ങേയറ്റം അപലപിക്കുന്നു.
ഭാഗ്യലക്ഷ്മിക്കെതിരെഉള്‍പ്പെടെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിയനവധി ആളുകള്‍ വിളിക്കുന്നുണ്ട്. അവരോടായി പറയട്ടെ, ഈ വിഷയത്തില്‍ പ്രതിയും ഇരയുമായ ആ തോന്ന്യാസി നല്‍കുന്ന പരാതിക്ക് മാത്രമേ നിയമപരമായി പ്രസക്തിയുള്ളൂ.
അയാള്‍ പരാതിക്ക് തയ്യാറല്ല എന്നുമാത്രമല്ല ചെയ്തത് പക്കാ തോന്ന്യാസമാണ് എന്ന് സമ്മതിക്കുകയും ചെയ്ത സാഹചര്യത്തില്‍ തത്ക്കാലം ഈ വിഷയത്തില്‍ വക്കാലത്തുകള്‍ എടുക്കാന്‍ താത്പര്യപ്പെടുന്നില്ല എന്ന് സുഹൃത്തുക്കളെ അറിയിക്കുന്നു.
അതേസമയം അപമാനിക്കപ്പെട്ട ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും നല്‍കിയ പരാതിയില്‍ കേരള പോലീസ് നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല എങ്കില്‍ ഉടന്‍ കോടതിയെ സമീപിക്കാന്‍ അവര്‍ തയ്യാറാകണം
അഡ്വ പെരുമന