മാന്നാനത്ത് കള്ള് ഷാപ്പിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവം :ഒരാൾ പിടിയിൽ സുഹൃത്ത് ഒളിവിൽ

കോട്ടയം:മാന്നാനത്ത് കള്ള് ഷാപ്പിലുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ.
മാന്നാനം സ്വദേശി രതീഷി (50)നെയാണ് ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളോടൊപ്പമുണ്ടായിരുന്ന വട്ടുകുളം ബാബു ഒളിവിലാണ്.

അതിരമ്പുഴ മാന്നാനം നടുമ്പറമ്പില്‍ സന്തോഷ് (40) ആണ് മരിച്ചത്.മാന്നാനം – അതിരമ്പുഴ റോഡില്‍ സ്ഥിതിചെയ്യുന്ന കള്ളുഷാപ്പില്‍ വൈകിട്ട് ആയിരുന്നു സംഭവം.ഷാപ്പിനു മുന്നിൽ കുത്തേറ്റു കിടന്ന സന്തോഷിനെ നാട്ടുകാർ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

നാട്ടുകാർ വിവരമറിയിച്ചതിനേത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്.പെയിൻ്റിംഗ് തൊഴിലാളിയാണ് സന്തോഷ്.ഇദ്ദേഹവുമായി ഷാപ്പിലുണ്ടായിരുന്ന രണ്ടു പേർ വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു.സന്തോഷിൻ്റെ വയറ്റിൽ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിയ്ക്കുന്നു. ഭാര്യ: ജയശ്രീ മകൾ: അഞ്ജന, മകൻ അരവിന്ദ്’