28.4 C
Kottayam
Tuesday, April 30, 2024

സി.പി.എമ്മില്‍ ചേരാന്‍ മകന്‍ വിനീതിനെ നിര്‍ബന്ധിച്ച് നടന്‍ ശ്രീനിവാസന്‍,വാര്‍ത്തയുടെ സത്യാവസ്ഥ ഇങ്ങനെ

Must read

കൊച്ചി: ഫേക്കന്‍മാരെക്കൊണ്ട വലഞ്ഞപ്പോള്‍ ഒടുവില്‍ നടന്‍ ശ്രീനിവാസനും ഫേസ് ബുക്ക് അക്കൗണ്ട് എടുത്തു.തന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് വ്യാജ പ്രചാരണം നടത്തുന്നുവെന്നും അതില്‍ വഞ്ചിതരാകരുതെന്നും പേജില്‍ പോസ്റ്റ് ചെയ്ത പോസ്റ്റില്‍ ശ്രീനിവാസന്‍ വ്യക്തമാക്കുന്നു. തനിക്ക് ഇതുവരെ അക്കൗണ്ടില്ലായിരുന്നുവെന്നും വ്യാജപ്രചരണങ്ങള്‍ കൂടിയ സാഹചര്യത്തിലാണ് അക്കൗണ്ട് തുടങ്ങിയതെന്നും താരം വ്യക്തമാക്കുന്നു. ആദ്യം സിപിഎമ്മില്‍ ചേരണമെന്നും പിന്നീട് അത് പാടില്ലെന്നും താന്‍ മകന്‍ വിനീതിനെ ഉപദേശിച്ചെന്നടക്കം വ്യാജ പ്രചരണങ്ങളാണ് ഈ അക്കൗണ്ടുകളിലൂടെ നടക്കുന്നത്. സിപിഎം ഒരു ചൂണ്ടയാണ് സൂക്ഷിക്കണം, എന്നും താന്‍ പറഞ്ഞെന്നാണ് പ്രചരണം. ഇതെല്ലാം തീര്‍ത്തും വ്യാജമാണെന്നും വിനീതിനോട് ഇതുവരെ രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. പുതുതായി തുടങ്ങിയ Sreenivasan Pattiam (sreeni) എന്ന പേരിലുള്ളതാണ് ഔദ്യോഗിക അക്കൗണ്ടെന്നും ഇതേ പേജിലൂടെ പുറത്തുവിട്ട വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കി.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week