31.8 C
Kottayam
Thursday, December 5, 2024

മതിലിലിടിച്ച് കാർ കീഴ്‌മേൽ മറിഞ്ഞു, അത്ഭുതകരമായി രക്ഷപ്പെട്ട് 90 ദിവസം പ്രായമായ കുഞ്ഞ്

Must read

കുളപ്പുള്ളി: വാണിയംകുളം-വല്ലപ്പുഴ റോഡില്‍ വൈദ്യുതത്തൂണുകളിലും സ്വകാര്യ വ്യക്തിയുടെ മതിലിലും ഇടിച്ച് കാര്‍ കീഴ്‌മേൽ മറിഞ്ഞു. 90 ദിവസം പ്രായമായ കുഞ്ഞടക്കം കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.

കയിലിയാട് ഭാഗത്തേക്ക് വരികയായിരുന്ന കാറിനു മുന്നിലേക്ക് കടിപിടികൂടിയ തെരുവുനായ്ക്കള്‍ ചാടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റുകളിലും സ്വകാര്യ വ്യക്തിയുടെ മതിലിലും ഇടിച്ച് കീഴ്‌മേല്‍ മറിയുകയായിരുന്നു. കാറിന്റെ ചക്രം ഊരിത്തെറിച്ചു.

കാറില്‍ 90 ദിവസം പ്രായമായ കുഞ്ഞ്, അമ്മ, അപ്പൂപ്പന്‍, അമ്മൂമ്മ, കാറോടിച്ചിരുന്ന കയിലിയാട് സ്വദേശി സുനില്‍രാജ് എന്നിവരാണ് ഉണ്ടായിരുന്നത്. സുനില്‍രാജിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. കാറിലുണ്ടായിരുന്ന രണ്ടുപേരെ നിസ്സാര പരിക്കുകളോടെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമികചികത്സ നല്‍കി വിട്ടയച്ചു.

വൈദ്യുതത്തൂണ്‍ തകര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുതിബന്ധം പൂര്‍ണമായും തകരാറിലായി. ഇതോടെ പ്രദേശത്തെ അഞ്ച് വീടുകളിലേക്കുള്ള വൈദ്യുതി നിലച്ചു. കാല്‍ലക്ഷം രൂപ പിഴ ഈടാക്കിയതായി കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് അരമണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ശ്രീജേഷിന് കിരീടനേട്ടത്തോടെ പരിശീലനകനായി അരങ്ങേറ്റം! ഏഷ്യാ കപ്പ് ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്തു

മസ്‌കറ്റ്: ജൂനിയര്‍ ഹോക്കി ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക്. പാകിസ്ഥാനെ മൂന്നിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ഇന്ത്യയുടെ മുന്‍ ഗോള്‍ കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷാണ് ജൂനിയര്‍ ടീമിന്റെ...

ഇസ്രയേലിനെതിരെ യു എന്നിൽ നിലപാടെടുത്ത് ഇന്ത്യ; 'പലസ്തീൻ അധിനിവേശം അവസാനിപ്പിക്കണം' പ്രമേയത്തിൽ വോട്ട് ചെയ്തു

ന്യൂയോർക്ക്: ഇസ്രയേലിനെതിരെ ഐക്യരാഷ്ട്ര സഭ പൊതുസഭയിൽ നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ. ഇസ്രായേലിനെതിരായ രണ്ട് പ്രമേയങ്ങളെ അനുകൂലിച്ച് ഇന്ത്യ വോട്ടുചെയ്തു. പലസ്തീനിലെ അധിനിവേശം ഇസ്രയേൽ അവസാനിപ്പിക്കണമെന്നും സിറിയൻ ഗോലാനിൽ നിന്നും ഇസ്രയേൽ പിന്മാറണമെന്നുമുള്ള പ്രമേയങ്ങളിലാണ്...

കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് തിരശ്ശീല വീഴുന്നു; ടീക്കോമിന്‍റെ ഭൂമി തിരിച്ചുപിടിക്കും

കൊച്ചി: കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ടീക്കോമിന് നല്‍കിയ ഭൂമി തിരിച്ചു പിടിക്കാന്‍ മന്ത്രിസഭാ തീരുമാനം. പദ്ധതിയിൽ നിന്ന് പിന്‍മാറാനുള്ള ടീകോമിന്‍റ ആവശ്യപ്രകാരമാണ് നടപടി. ഇതു പ്രകാരം 246...

യാത്രക്കാരെ പെരുവഴിയിലാക്കിയ മണിക്കൂറുകള്‍; ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് തിരുവനന്തപുരത്തെത്തിയത് രാത്രി 2.30ന്

തിരുവനന്തപുരം: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ മൂന്നര മണിക്കൂറോളം വൈകി അർധരാത്രി രണ്ടരയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരില്‍ മൂന്ന് മണിക്കൂറോളം പിടിച്ചിട്ടതാണ് യാത്രക്കാരെ...

പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും സ്ത്രീ മരിച്ചു; അല്ലു അർജുനെ കാണാൻ ആളുകൾ ഒഴുകിയെത്തിയതോടെയാണ് ദാരുണസംഭവം

ഹൈദരാബാദ്: പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. പ്രീമിയർ ഷോയ്ക്ക് എത്തിയ അല്ലു അർജുനെ കാണാൻ വലിയ ഉന്തും തള്ളുമുണ്ടായി. ആൾക്കൂട്ടത്തെ...

Popular this week