കട്ടപ്പനയില്‍ അറുപതി വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കട്ടപ്പന: ഇടുക്കിയില്‍ അറുപതുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പനയിലാണ് സംഭവം. കൊച്ചുപുരയ്ക്കല്‍ ജോര്‍ജിന്റെ ഭാര്യ ചിന്നമ്മയാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് ചിന്നമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കി. മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടതാകാമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.