22കാരനും അറുപതുകാരിയും പ്രണയത്തില്‍! പോലീസില്‍ പരാതി നല്‍കി വയോധികയുടെ ഭര്‍ത്താവും മക്കളും; പിന്നീട് സംഭവിച്ചത്

ആഗ്ര: പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്ന് പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്നതാണ് പ്രണയ സ്മാരകമായ താജ്മഹലിന്റെ സമീപം ആഗ്രയില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്ത. 22 കാരന് അറുപത് കാരിയോട് പ്രണയം തോന്നിയത് ആകെ പൊല്ലാപ്പായിരിക്കുകയാണ്. പ്രണയം ശല്യമായതോടെ വയോധികയുടെ ഭര്‍ത്താവും മക്കളും കാമുകനെതിരെ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.

കാമുകനും വയോധികയും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരാതിയുമായി ഭര്‍ത്താവും മക്കളും പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ തങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്നായിരുന്നു യുവാവിന്റെയും വയോധികയുടെയും മറുപടി. ഇതേ തുടര്‍ന്ന് ഇരുവരുടെയും കുടുംബങ്ങളും തമ്മില്‍ പോലീസ് സ്റ്റേഷനില്‍വച്ച് വഴക്കിടുകയും ചെയ്തു.

പ്രകാശ് നഗറില്‍ താമസിക്കുന്ന അറുപതുകാരിക്ക് ഏഴ് മക്കളാണ് ഉള്ളത്. കൂടാതെ ഏഴ് കുട്ടികളുടെ മുത്തശ്ശിയുമാണ്. ഇരുവരുടെയും കുടുംബങ്ങള്‍ ഈ ബന്ധം അവസാനിപ്പിക്കാന്‍ ഇവരോട് അഭ്യര്‍ത്ഥിച്ചെങ്കിലും അത് കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രദേശത്തെ സമാധാനം കെടുത്തിയതിന്റെ പേരില്‍ യുവാവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News