26.1 C
Kottayam
Monday, April 29, 2024

റെയില്‍ പാളത്തിലൂടെ നടന്ന് ടിക് ടോക് വീഡിയോ ചിത്രീകരണം; ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു

Must read

ബംഗളൂരു: തീവണ്ടി പാളത്തിലൂടെ നടന്ന് ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍. വീഡിയോ ചിത്രീകരിക്കുന്നതിനിടെ തീവണ്ടി തട്ടുകയായിരുന്നു. രണ്ട് പേര്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. ബംഗളൂരു ഹെഗ്‌ഡെ നഗര്‍ സ്വദേശികളായ അബ്‌സാദ് (19), മുഹമ്മദ് മട്ടി (22) എന്നിവരാണ് മരിച്ചത്.

സുഹൃത്തായ സലീബുള്ള (22)യാണ് ഗുരുതരപരിക്കുകളോടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലുള്ളത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഹെഗ്‌ഡെ നഗര്‍ റെയില്‍വേ ഗേറ്റിനു സമീപത്താണ് ദാരുണമായ അപകടം നടന്നത്. മൂന്നുപേരും ചേര്‍ന്നു തീവണ്ടിപ്പാളത്തിലൂടെ നടന്ന് ‘ടിക് ടോക്’ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. പുറകിലൂടെ വരികയായിരുന്ന കോലാര്‍ -ചിക്കബെല്ലാപൂര്‍-ബംഗളൂരു എക്സ്പ്രസ് അടുത്തെത്തുന്നതിനു മുമ്പ് പാളത്തില്‍നിന്ന് ഓടിമാറുവാനായിരുന്നു മൂവരുടെയും പദ്ധതി.

എന്നാല്‍ എല്ലാ കണക്ക് കൂട്ടലുകളും അസ്ഥാനത്താക്കി തീവണ്ടി അടുത്തെത്തി. മൂവരെയും ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ അബ്‌സാദ് തൊട്ടടുത്ത വൈദ്യുതിത്തൂണില്‍ ഇടിച്ച് പത്തടി അകലേക്ക് തെറിച്ചുപോയി. മുഹമ്മദ് മട്ടിയുടെ മൃതദേഹവും മീറ്ററുകള്‍ക്കപ്പുറത്ത് നിന്നാണ് കണ്ടെത്തിയത്. തൊട്ടടുത്ത കുറ്റിക്കാട്ടിനുള്ളിലേക്ക് തെറിച്ചുവീണ സലീബുള്ളയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week