മധുര: അമ്മ മരിച്ചുപോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവും മുത്തച്ഛനും മാറിമാറി പീഡിപ്പിച്ചു. തുടര്‍ന്ന് 15 കാരിക്ക് ഗര്‍ഭഛിദ്രം ആവശ്യപ്പെട്ട് പുതൃസഹോദരി കോടതിയില്‍. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. സംഭവത്തില്‍ 25 ആഴ്ച പ്രായമുള്ള ഭ്രൂണത്തെ ഗര്‍ഭഛിദ്രം നടത്താന്‍ മദ്രാസ് ഹൈക്കോടതി പെണ്‍കുട്ടിക്ക് അനുമതി നല്‍കി. മാതാവിന്റെ ആരോഗ്യം കണക്കാക്കിയാണ് കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയിരിക്കുന്നത്. പിതാവിനും മുത്തച്ഛനുമെതിരേ പോക്സോ പ്രകാരം കേസെടുക്കുകയും ചെയ്തു.
പെണകുട്ടിയുടെ മാതാവ് മരിച്ചുപോയിരുന്നു. ഇതിന് പിന്നാലെയാണ് അച്ഛനും മുത്തച്ഛനും പീഡനം തുടങ്ങിയത്. സാധാരണഗതിയില്‍ ഭ്രൂണത്തിന് 20 ആഴ്ച പിന്നിട്ടാല്‍ സാധാരണ ഗതിയില്‍ ഗര്‍ഭഛിദ്രം അനുവദിക്കാത്തതാണ്. എന്നാല്‍ ഈ കേസിന് പ്രത്യേക പരിഗണന നല്‍കുകയായിരുന്നു. ഗര്‍ഭാവസ്ഥ തുടരാന്‍ അനുവദിക്കുന്നത് കുട്ടിയുടെ ആരോഗ്യനിലയെ കൂടുതല്‍ വഷളാക്കുമെന്നും ഗര്‍ഭഛിദ്രമാണ് ഉത്തമമെന്നുമുള്ള തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റില്‍ ഡീന്‍ നല്‍കിയ റിപ്പോര്‍ട്ടാണ് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായത്.
ഇരയുടെ ശാരീരിക മാനസീക നിലയെക്കൂടി മെഡിക്കല്‍ സംഘം പരിഗണനയില്‍ എടുത്തു. മതിയായ കാരണം ഉണ്ടെങ്കില്‍ ഭ്രൂണ വളര്‍ച്ചാ സമയം കടന്നുപോയാലും ഗര്‍ഭഛിദ്രത്തിന് തടസ്സമില്ലെന്ന സുപ്രീംകോടതിയുടെ മൂന്‍ പരാമര്‍ശം കൂടി ഇക്കാര്യത്തില്‍ പരിഗണിക്കപ്പെട്ടു.
ഗര്‍ഭഛിദ്രം ഇരയുടെ സുരക്ഷ കൂടി കണക്കിലെടുത്ത് ആകണമെന്നും ഇതിന് മെഡിക്കല്‍ കമ്മറ്റി നിയോഗിക്കുന്ന വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ടീമിന്റെ സാന്നിദ്ധ്യം വേണമെന്ന് കൂടി വിധിയില്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ പിതൃസഹോദരിയാണ് പരാതി നല്‍കിയത്.