കോട്ടയം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോട്ടയത്ത് മരിച്ച സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം പാറശാല സ്വദേശി തങ്കമ്മയാണ് (82) മരിച്ചത്. പത്തനംതിട്ട കവിയൂരില്‍ മകള്‍ക്കൊപ്പം താമസിക്കുകയായിരുന്നു ഇവര്‍. ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍, വഴിമധ്യേ മരണം സംഭവിച്ചിരുന്നതായി കോട്ടയം ഡിഎംഒ വ്യക്തമാക്കി. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മൃതദേഹം ഇന്നലെ രാത്രിയില്‍ തിരുവല്ല നഗരസഭാ ശ്മശാനത്തില്‍ സംസ്‌കരിച്ചു. തങ്കമ്മയുടെ മകളെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യവിഭാഗം അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News