25.9 C
Kottayam
Saturday, October 5, 2024

സംസ്ഥാനത്ത് 15 ട്രെയിനുകൾ ഇന്നു മുതൽ സർവീസ് പുനരാരംഭിക്കും,നാളെ മുതൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് 15 ജോടി സ്പെഷൽ ട്രെയിനുകൾ ഇന്നു മുതൽ സർവീസ് പുനരാരംഭിക്കും. തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി, എറണാകുളം–കണ്ണൂർ ഇന്റർസിറ്റി, മംഗളൂരു–നാഗർകോവിൽ ഏറനാട്, തിരുവനന്തപുരം–ഷൊർണൂർ വേണാട്, എറണാകുളം– തിരുവനന്തപുരം വഞ്ചിനാട്, ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ്, പുനലൂർ–ഗുരുവായൂർ എക്സ്പ്രസ്, ഗുരുവായൂർ–തിരുവനന്തപുരം ഇന്റർസിറ്റി, തിരുവനന്തപുരം–മംഗളൂരു (06347/48) എക്സ്പ്രസ്, തിരുനെൽവേലി–പാലക്കാട് പാലരുവി, എറണാകുളം–കാരയ്ക്കൽ എക്സ്പ്രസ്, എറണാകുളം–ബെംഗളൂരു ഇന്റർസിറ്റി , കൊച്ചുവേളി–മൈസൂരു എക്സ്പ്രസ്, ചെന്നൈ എഗ്മൂർ–ഗുരുവായൂർ എന്നിവയാണു പുനരാരംഭിക്കുക.

ഏറനാട് ഉൾപ്പെടെകേരളത്തിനു പുറത്തേക്കു പോകുന്ന ട്രെയിനുകളുടെ മടക്ക സർവീസ് നാളെ മുതലായിരിക്കും. പാലരുവിയുടെ ആദ്യ സർവീസ് നാളെയാണു കേരളത്തിലെത്തുക. എല്ലാ ട്രെയിനുകളിലും റിസർവേഷൻ നിർബന്ധമാണ്.

ഇന്ന് മുതല്‍ ഓടുന്ന ട്രെയിനുകളുടെ പട്ടിക

1. 02075 കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി

2. 02076 തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി

3. 06305 എറണാകുളം – കണ്ണൂ‍ര്‍ ഇന്‍റര്‍സിറ്റി

4. 06306 കണ്ണൂ‍ര്‍ – എറണാകുളം ഇന്‍റര്‍സിറ്റി

5. 06301 ഷൊ‍ര്‍ണ്ണൂര്‍ – തിരുവനന്തപുരം വേണാട്

6. 06302 തിരുവനന്തപുരം – ഷൊ‍ര്‍ണ്ണൂര്‍ വേണാട്

7. 06303 എറണാകുളം – തിരുവനന്തപുരം വഞ്ചിനാട്

8. 06304 തിരുവനന്തപുരം – എറണാകുളം വഞ്ചിനാട്

9. 06307 ആലപ്പുഴ – കണ്ണൂ‍ര്‍ എക്സിക്യൂട്ടീവ്

10. 06308 കണ്ണൂ‍ര്‍ – ആലപ്പുഴ എക്സിക്യൂട്ടീവ്

11. 06327 പുനലൂ‍ര്‍ – ​ഗുരുവായൂ‍ര്‍

12. 06328 ​ഗുരുവായൂ‍ര്‍ – പുനലൂ‍ര്‍

13. 06341 ​ഗുരുവായൂ‍ര്‍ – തിരുവനന്തപുരം ഇന്‍റ‍ര്‍സിറ്റി

14. 06342 തിരുവനന്തപുരം – ​ഗുരുവായൂ‍ര്‍ ഇന്‍റ‍ര്‍സിറ്റി

15. 02082 തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി

16. 02081 കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി

17. 06316 കൊച്ചുവേളി – മൈസൂര്‍ ഡെയ്ലി

18. 06315 മൈസൂര്‍ – കൊച്ചുവേളി ഡെയ്ലി

19. 06347 തിരുവനന്തപുരം സെന്‍ട്രല്‍ – മം​ഗളൂര്‍ ജം​ഗ്ഷന്‍

20. 06348 മം​ഗളൂര്‍ ജം​ഗ്ഷന്‍ – തിരുവനന്തപുരം

21. 06791 തിരുനല്‍വേലി – പാലക്കാട് പാലരുവി എക്സ്പ്രസ്

22. 06792 പാലക്കാട് – തിരുനല്‍വേലി പാലരുവി എക്സ്പ്രസ്

23. 06321 നാ​ഗര്‍കോവില്‍ – കോയമ്ബത്തൂര്‍

24. 06322 കോയമ്ബത്തൂര്‍ – നാ​ഗര്‍കോവില്‍

25. 02627 തിരുച്ചിറപ്പള്ളി – തിരുവനന്തപുരം

26. 02628 തിരുവനന്തപുരം – തിരുച്ചിറപ്പള്ളി ( ജൂണ്‍ 17 മുതല്‍ )

27. 06188 എറണാകുളം ജം​ഗ്ഷന്‍ – കാരെയ്ക്കല്‍ ടീ ​ഗാ‍ര്‍ഡന്‍

28. 06187 കാരയ്ക്കല്‍ – എറണാകുളം ജം​ഗ്ഷന്‍ (ജൂണ്‍ 17 മുതല്‍)

29. 02678 എറണാകുളം ജം​ഗ്ഷന്‍ – കെഎസ്‌ആര്‍ ബെം​ഗളൂരു ജം​ഗ്ഷന്‍ ഇന്‍റര്‍ സിറ്റി

30. 02677 കെഎസ്‌ആര്‍ ബെം​ഗളൂരു ജം​ഗ്ഷന്‍ – എറണാകുളം ജം​ഗ്ഷന്‍ ഇന്‍റര്‍ സിറ്റി (ജൂണ്‍ 17 മുതല്‍)

നാളെ മുതൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. കോവിഡ് വ്യാപനം ആശ്വാസകരമായ രീതിയിൽ കുറഞ്ഞെന്നും 17 മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗൺ ഇപ്പോൾ സ്ഥിതിയിൽ ആശ്വാസം ആയതിനെ തുടര്‍ന്നാണ് ലഘൂകരിക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പൂര്‍ണ്ണമായും ഇളവല്ല ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സംസ്ഥാനമൊട്ടാകെയുള്ള ലോക്ഡൗൺ പിൻവലിച്ച് 17 മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകളുടെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിക്കും. ടിപിആർ 30ന് മുകളിലുള്ള സ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണായിരിക്കും. ടിപിആർ 20ന് മുകളിലാണെങ്കിൽ സമ്പൂർണ ലോക്ഡൗൺ. 8നും 20നും ഇടയിൽ ടിപിആർ ആണെങ്കിൽ ഭാഗിക നിയന്ത്രണം. എട്ടിൽ താഴെയുള്ള സ്ഥാപനങ്ങളെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കും.

സംസ്ഥാനം മൊത്തെടുത്താൽ രണ്ടാം തരംഗം ഏതാണ് നിയന്ത്രിച്ചിട്ടുണ്ട്. എന്നാൽ നിരവധി പഞ്ചായത്തുകളിൽ ടിപിആർ ഉയർന്നു നിൽക്കുകയാണ്. ഇത്തരം പഞ്ചായത്തുകളെ കണ്ടെത്തി അവയെ കണ്ടെയ്ൻമെന്‍റ് സോണായി തിരിച്ച് കർശനിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. ടിപിആർ അധികം ഉയർന്നതല്ലെങ്കിലും അധിക ടിപിആർ ഉള്ള മറ്റു പഞ്ചായത്തുകളിലും നിയന്ത്രണം വേണം.

ജൂണ്‍ 17 മുതല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ പൊതുമേഖല സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ് കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ ഇവയിലെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ജീവനക്കാരെ ഉള്‍ക്കൊളളിച്ച് എല്ലാ ദിവസവും പ്രവര്‍ത്തനം അനുവദിക്കും. ഗവണ്‍മെന്റ് സെക്രട്ടറിയേറ്റില്‍ നിലവിലുളളത് പോലെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 50 ശതമാനം വരെ ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാം. 17 മുതല്‍ പൊതുഗതാഗതം മിതമായ രീതിയില്‍ അനുവദിക്കും. ബാങ്കുകളുടെ പ്രവര്‍ത്തനം നിലവിലുളളത് പോലെ തിങ്കള്‍,ബുധന്‍, വെളളി മാത്രമായി തുടരും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ അവശ്യ സാധനങ്ങളുടെ കടകള്‍ തുറക്കാം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കാം.

ഇളവുകൾ

ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗണ്‍ തുടരും

അവശ്യവസ്തുക്കളുടെ കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാം.

ബെവ്കോ ഓട്ട്‌ലെറ്റുകളും ബാറുകളും തുറക്കും. ബെവ്ക്യൂ ആപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവ പ്രവർത്തിക്കുക. പ്രവൃത്തി സമയം രാവിലെ 9 മുതൽ വൈകിട്ട് 7 വരെ.

ഷോപ്പിങ് മാളുകൾ തുറക്കില്ല.

ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ തോതിൽ അനുവദിക്കും.

ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല.

അക്ഷയകേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളിവരെ പ്രവർത്തിക്കാം

സെക്രട്ടേറയറ്റിൽ 50 ജീവനക്കാർ ഹാജരാകണം.

വിവാഹത്തിനും മരണാന്തര ചടങ്ങുകൾക്കും 20 പേർ മാത്രം.

കേരളത്തില്‍ ചൊവ്വാഴ്ച 12,246 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍ 547, ഇടുക്കി 487, പത്തനംതിട്ട 480, കോട്ടയം 442, കാസര്‍ഗോഡ് 301, വയനാട് 184 എന്നിങ്ങനേയാണ് ജില്ലകളിളെ ഇന്നത്തെ കണക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,04,120 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,13,93,618 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 166 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,508 ആയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

ബാലയുടെ ആസ്തി 240 കോടി; കേസ് നടത്തിയപ്പോൾ അമൃത സുരേഷ് ചെയ്തത്

കൊച്ചി:ബാലയെ പോലെ വ്യക്തി ജീവിതം ഇത്രത്തോളം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കി മാറ്റിയ മറ്റൊരു താരം മലയാളത്തിൽ ഉണ്ടാകില്ല. ഒരു ഇടവേളയ്ക്ക് ശേഷം ബാല തന്നെയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം. 2009...

സ്വര്‍ണ കള്ളക്കടത്തിനെതിരെ മതവിധി പുറപ്പെടുവിക്കണം; സാദിഖലി തങ്ങളോട് കെടി ജലീല്‍

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തും മലപ്പുറവുമായും ബന്ധപ്പെടുത്തിയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് തവനൂരിലെ സിപിഎം സ്വതന്ത്ര എംഎല്‍എ കെടി ജലീല്‍. സ്വര്‍ണ കള്ളക്കടത്തില്‍ മുസ്ലീങ്ങള്‍ ഇടപെടരുത് എന്നൊരു മതവിധി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പുറപ്പെടുവിക്കണം...

ഇടിമിന്നലോടെ മഴ; ഓറഞ്ച് അലർട്ട് അടക്കം മുന്നറിയിപ്പ്, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇനിയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതല്‍ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്‍റെ (transition stage)സൂചനയാണ് നിലവിലെ ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ. വരും ദിവസങ്ങളിൽ തെക്ക് കിഴക്കൻ...

Popular this week